ലണ്ടന്‍: അമേരിക്കയുടെ കൂടുതല്‍ നയതന്ത്രരഹസ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ പറഞ്ഞു. വിട്ടുതരണമെന്നാവശ്യപ്പെട്ട് സ്വീഡന്‍ സമര്‍പ്പിച്ച ഹര്‍ജി ലണ്ടനിലെ വൂള്‍വിച്ച് ക്രൗണ്‍ കോടതി പരിഗണിക്കവെ, കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു അസാന്‍ജെ.
വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് അടുത്ത മാസത്തേക്ക് മാറ്റി. കേസിന്റെ സമ്മര്‍ദങ്ങളൊന്നുമില്ലാതെ സന്തോഷവാനായാണ് അസാന്‍ജെ കോടതിയിലെത്തിയത്.
രണ്ട് സ്വീഡിഷ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ അസാന്‍ജെയെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്നാണ് സ്വീഡന്റെ ആവശ്യം. എന്നാല്‍ തന്നെ ശത്രുവായി കാണുന്ന അമേരിക്കയ്ക്ക് കൈമാറാന്‍വേണ്ടിയാണ് സ്വീഡന്‍ ശ്രമിക്കുന്നതെന്നാണ് അസാന്‍ജെ പറയുന്നത്. സ്വീഡന്റെ നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെങ്ങുമുള്ള ചെറുതും വലുതുമായ പത്രങ്ങളുടെയും മനുഷ്യാവകാശസംഘടനകളുടെയും സഹായത്തോടെ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ തുടരുമെന്ന് അസാന്‍ജെ പറഞ്ഞു.
അമേരിക്കുടെ കൈയില്‍ കിട്ടിയാല്‍ അസാജെ വധശിക്ഷയ്ക്കിരയാക്കപ്പെട്ടേക്
ഇതേസമയം, തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുണ്ടുകൊണ്ട് യു.എസ് അന്വേഷണോദ്യോഗസ്ഥര്‍ ട്വിറ്റര്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് വിക്കിലീക്‌സ് പറഞ്ഞിരുന്നു.
ട്വിറ്റര്‍ അക്കൗണ്ടിലെ സ്വകാര്യ സന്ദേശങ്ങള്‍, വ്യക്തികളുടെ പേരുവിവരങ്ങള്‍, വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെയും സഹായികളുടെയും സ്വകാര്യ വിവരങ്ങള്‍ എന്നിവ അറിയാന്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യു.എസ് അന്വേഷകര്‍ ട്വിറ്റര്‍ കമ്പനിയെ സമീപിച്ചതെന്നും വിക്കീലീക്‌സ് പ്രസ്താവനയില്‍ പറയുകയുണ്ടായി.
വിക്കീലീക്‌സും അതിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയും അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കംകെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഏതുവിധേനെയും അസാന്‍ജെയെ പൂട്ടാനുള്ള ശ്രമത്തിലാണ് ഒബാമ ഭരണകൂടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല