അമേരിക്കയിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്റാര്‍ഡ് ആന്റ് പൂവര്‍ (എസ് ആന്റ് പി) ഏജന്‍സിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇന്ത്യന്‍ വംശജനായ ദേവന്‍ ശര്‍മ്മ രാജിവച്ചു. കാലാവധി ഒരു വര്‍ഷം കൂടി അവശേഷിക്കേയാണ് രാജി.
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘എഎഎ’യില്‍നിന്ന് തൊട്ടടുത്ത ‘എഎ പ്ലസി’ലേക്ക് താഴ്ത്തിയതിലൂടെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അടുത്തിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതിച്ഛായ മങ്ങാന്‍ഈ നടപടി ഇടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് റേറ്റിംഗ് താഴ്ത്തിയ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ നടപടിക്കെതിരെ യുഎസ് ഭരണകൂടം രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവന്‍ ശര്‍മയുടെ രാജിയെന്നാണ് സൂചന. പെടുന്നനെയുള്ള രാജിയുടെ കാരണത്തെപ്പറ്റി ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.
യു.എസ് വിപണിയില്‍ വ്യാപാരം തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് ദ വാള്‍ സ്ട്രീറ്റ് ജേണല്‍ രാജിക്കാര്യം പുറത്തുവിട്ടത്. സിറ്റി ബാങ്ക് യൂണിറ്റായ സിറ്റിഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡൗഗ്ലാസ് പീറ്റേഴ്‌സണ്‍ ശര്‍മ്മയ്ക്കു പകരം സെപ്തംബര്‍ 12ന് എസ്.ആന്റ്പി പ്രസിഡന്റായി ചുമതലയേല്‍ക്കും.
1955ല്‍ ജനിച്ച ശര്‍മയുടെ വിദ്യാഭ്യാസം ജംഷഡ് പൂരിലും റാഞ്ചിയിലുമായിരുന്നു. ഉപരിപഠനത്തിനായാണ് ഇദ്ദേഹം ആദ്യം അമേരിക്കയിലെത്തിയത്.1998ല്‍ ആഗോള മാനേജ്‌മെന്റ് വിദഗ്ധരായ ബൂസില്‍ ചേരുന്നതോടെയാണ് ശര്‍മയുടെ ഭാവി മാറി മറിയുന്നത്. നീണ്ട 14 വര്‍ഷത്തെ സേവനത്തിനുശേഷം എസ് ആന്റ് പിയുടെ മാതൃസ്ഥാപനമായ ദ മാക്‌ഗ്രോ ഹില്ലില്‍ ചേര്‍ന്നു. ആഗസ്ത് 2007നാണ് സ്റ്റാന്‍ഡാര്‍ഡ് ആന്റ് പുവറിന്റെ അമരക്കാരനായി ശര്‍മ ഏത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല