മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റിനിടെ അംപയര്‍ അലിം ദാറുമായി വാക്കേറ്റം നടത്തിയതില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മാപ്പു പറഞ്ഞു. അംപയര്‍ ദറുമായി വാക്കേറ്റം നടത്തിയതിനു പോണ്ടിങ്ങിനു മാച്ച് റഫറി രഞ്ചന്‍ മഡുഗലെ മാച്ച് ഫീയുടെ 40% പിഴ വിധിച്ചിരുന്നു. ഐസിസി പെരുമാറ്റച്ചട്ട പ്രകാരം ലവല്‍ ഒന്ന് കുറ്റമാണ് പോണ്ടിങ്ങിനെതിരെ ചുമത്തിയത്.
എന്നാല്‍ പീറ്റേഴ്സന്‍ ഔട്ടാണെന്ന കാര്യത്തില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍കുന്നതായി പോണ്ടിങ് പറഞ്ഞു. റയന്‍ ഹാരിസിന്റെ പന്തില്‍ പീറ്റേഴ്സന്റെ ക്യാച്ച് എടുത്തതായി വിക്കറ്റ് കീപ്പര്‍ ഹാഡിന്‍ അപ്പീല്‍ ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം.
അംപയര്‍ ദര്‍ അപ്പീല്‍ നിരാകരിച്ചപ്പോള്‍ ഹാഡിന്‍ വിഡിയോ റീപ്ലേ ആവശ്യപ്പെട്ടു. പന്ത് ബാറ്റില്‍ത്തട്ടിയിട്ടില്ലെന്നു റീപ്ലേയില്‍ വ്യക്തമായതിനു പിന്നാലെ അംപയറുടെ വിധി മൂന്നാം അംപയറും ശരിവച്ചു. തുടര്‍ന്നു പോണ്ടിങ്ങും സിഡിലും ദറുമായി മിനിറ്റുകളോളം വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല