ലണ്ടന്‍: ഗര്‍ഭിണികള്‍ അമിതമായി ആഹാരം കഴിക്കുന്നത് ജനിക്കുന്ന കുട്ടിക്ക് ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇത് കുട്ടികളില്‍ പെരുമാറ്റവൈകല്യങ്ങള്‍ക്കും സ്‌കിസോഫ്രീനിയ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ഐ.ക്യു പഠനത്തില്‍ കണ്ടെത്തിയത്.
അമിത വണ്ണമുള്ള ഗര്‍ഭിണികളില്‍ രക്തം കട്ടപ്പിടിക്കാന്‍ സാധ്യ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഇത് കൂട്ടിയില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ അറിവില്ലായിരുന്നു.
എന്നാല്‍ നടത്തിയ ചില പഠനങ്ങള്‍ പുനഃപരിശോധിച്ചപ്പോഴാണ് അമിത വണ്ണമുള്ള ഗര്‍ഭിണികളുടെ കുട്ടിക്ക് ഭാവിയില്‍ ആരോഗ്യ പ്രശ്‌നമുണ്ടാവുമെന്ന് വ്യക്തമായത്. കാനഡയിലെ ഒന്റാരിയോയിലെ മെക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍മാര്‍ ഒരു ഡസനോളം പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
പൊണ്ണത്തടിയുള്ള അമ്മയ്ക്കുണ്ടാവുന്ന കുട്ടിയുടെ ഐക്യു മറ്റുള്ളവരുടേതിനെക്കാള്‍ അഞ്ച് മടങ്ങ് കുറവാണെന്ന് യു.എസില്‍ നടന്ന ഒരു പഠനത്തില്‍ വ്യക്തമായത്. ഇത്തരം കുട്ടികള്‍ക്ക് ഈറ്റിംങ് ഡിസോര്‍ഡര്‍ ഉണ്ടാവാനിടയുണ്ടെന്നാണ് ഓസ്‌ത്രേലിയയില്‍ നടന്ന പഠനം പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല