യൂറോയുടെ വിലയിടിവും രൂക്ഷമായ തൊഴിലില്ലായ്മയും മൂലം അയര്‍ലണ്ടില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നു.ഈ ഒഴിഞ്ഞു പോക്കല്‍ എണ്‍പതുകളിലെ നിരക്കില്‍ എത്തിയെക്കുമെന്നാണ് കണക്കാക്കുന്നത്.തൊഴില്‍ രഹിതര്‍ എണ്ണം പതിമൂന്നു ശതമാനം ആയിരിക്കുന്ന ഈ അവസ്ഥയില്‍
2010-11 കാലയളവില്‍ 120,000 ആളുകളെങ്കിലും രാജ്യം വിടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.അയര്‍ലണ്ട് വിടുന്നവരില്‍ കൂടുതലും കുടിയേറുന്നത് ആസ്ട്രേലിയയിലേക്കാണ്.ഈ വര്‍ഷം അയര്‍ലണ്ട് നിവാസികള്‍ക്ക് ആസ്ട്രേലിയ നല്‍കിയ റസിഡന്‍റ് വിസയുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.അയര്‍ലന്‍ണ്ടുകാര്‍ക്ക് നല്‍കുന്ന വര്‍ക്ക് വിസകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഇതില്‍ നല്ലൊരു വിഭാഗവും ദീര്‍ഘകാല വിസയിലാണ് ആസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്.ഒട്ടനവധി മലയാളികള്‍ അടുത്ത കാലത്ത് ജോലി തേടി കന്ഗാരുക്കളുടെ നാട്ടിലേക്ക് പോയിട്ടുണ്ട്.
ആസ്ട്രേലിയക്ക് പുറമേ കാനഡ,ബ്രിട്ടന്‍,ന്യൂസിലന്‍ഡ് ,അമേരിക്ക എന്നിവടങ്ങളിലേക്കും അയര്‍ലന്‍ണ്ടുകാര്‍ കുടിയേറുന്നുണ്ട്.കുറഞ്ഞ യാത്രചിലവും ഭാഷ പ്രശ്നങ്ങള്‍ ഇല്ലാത്തതും മൂലംബ്രിട്ടനിലേക്ക് കുടിയേറാനാണ് താല്‍പര്യമെങ്കിലും അവസരങ്ങള്‍ കുറവായതു മൂലം മാറ്റ് രാജ്യങ്ങളിലേക്ക് ഇവര്‍ക്ക് നീങ്ങേണ്ടി വരുന്നു,എങ്കില്‍ കൂടിയും ഈ വര്‍ഷം അയര്‍ലണ്ടില്‍ നിന്നും യു കേയിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല