അയര്‍ലന്‍ഡിലെ പൊതുതെരഞ്ഞെടുപ്പ് മാര്‍ച്ച് 11ന് നടക്കും. പ്രധാനമന്ത്രി ബ്രയന്‍ കോവനാണ് ഇക്കാര്യം അറിയിച്ചത്. 2011ലെ ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുന്നതുവരെ സര്‍ക്കാര്‍ തുടരുമെന്നും കോവന് വ്യക്തമാക്കി.
24 മണിക്കൂറിനിടെ ആറ് കാബിനറ്റ് മന്ത്രിമാര്‍ രാജിവച്ചതോടെയാണ് കോവന്റെ നേതൃത്വത്തിലുളള കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഹെല്‍ത്ത്, ജസ്റ്റിസ്, ട്രാന്‍സ്പോര്‍ട്ട്, ഡിഫന്‍സ്, എന്റര്‍പ്രൈസ് , ഫോറിന് അഫയേഴ്സ് മന്ത്രിമാരാണ് രാജിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല