അനീഷ് ജോണ്‍: യുക്മ നാഷണല്‍ കലാമേളയില്‍ ഇവര്‍ താരങ്ങള്‍ ഏകദേശം അയ്യാ യിരത്തോളം ആളുകള്‍ പങ്കെടുത്തു കൊണ്ട് ചരിത്ര വിജയം നേടിയ കലാമേളയില്‍ കലാകാരന്മാരും കലാകാരികളും ഒന്നിന് ഒന്ന് മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ച വെച്ചത് ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ കച്ചക്കരായി എത്തിയതും കലാമേളയുടെ ആവേശം കൂട്ടി . ആളുകള്‍ ഹ ര്ഷാരവം മുഴക്കി കൊണ്ട് ഓരോ പ്രകടനങ്ങളും സ്വീകരിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കലാകാരന്മാര്‍ക്ക് നിറഞ്ഞ പ്രോത്സാഹനം ആയി മാറി .
തിങ്ങി നിറഞ്ഞ നാല് സടേജുകള്‍ . നിറഞ്ഞ കൈയടി ഹൃദയപൂരവം അഭിനന്ദനങള്‍ ഇതായിരുന്നു യുക്മ ദേശിയ കലാമേള 2015 . മുന്ന് കാലങ്ങളെ അപേക്ഷിച്ച് ഈ വര്ഷം എര്‍പെടുത്തിയ പുതിയ പുരസ്‌കാരങ്ങള്‍ ഏറെ ആവേശം ജനിപ്പിച്ചു എന്ന കാര്യത്തിനു സംശയം വേണ്ട . യുക്മ നാട്യ മയൂരം , യുക്മ മലയാളം ഭാഷ കേസരി പുരസ്‌കാരം എന്നിവയാണ് ഈ വര്ഷത്തെ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത . യുക്മ നാട്യ മയൂരം നല്കിയത്
ഗ്ലോസ്‌റെറില്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ അലിഷ മോളുടെ പേരില്‍ ആണ് . യുക്മ മലയാള ഭാഷ കേസരി പുരസ്‌കാരം നല്കിയത് ഹണ്ടിംഗ്ടണ്ണില്‍ വെച്ച് നമുക്ക് നഷ്ടപ്പെട്ട റോണിയുടെ നാമത്തില്‍ ആണ് ആണ് . കലാതിലകവും കലാ പ്രതിഭയും നല്കുന്നതിന് പുറമേ നല്കുന്ന പുരസ്‌കാരങ്ങള്‍ ആണിത് കലാതിലക പട്ടം ഇത്തവണ പങ്കിട്ടെടുത്ത സ്‌നേഹ സജിയും റിയ സജിലാലും ആണ് അലിഷ രാജീവ് മെമ്മോറിയല്‍ പുര്‌സകരമായ യുക്മ നാട്യ മയൂരം നേടിയതും .
ഫ്രാങ്ക്‌ലിന്‍ ഫെര്‍ണടെസ് ആണ് കലാപ്രതിഭ . ഭാഷയ്ക്ക് പ്രാധാന്യം നല്കി കൊണ്ട് ഏര്‍പ്പാടാകിയ യുക്മ ഭാഷ കേസരി പുരസ്‌കാരം റോണി ജോണ്‍ മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കിയത് രണ്ടു പേരാണ് 10 പോയിന്റ് വീതം നേടി കൊണ്ട് .ജി എം എ യുടെ ബിന്ദു സോമനും . , ബസിംഗ് സ്‌റൊകെ മലയാളി അസോസിയേഷന്റെ സോണസി സാമും എന്നതും ഏറെ പ്രത്യേകത ഉണ്ടാകി .. ആദ്യമായി ഏര്‌പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ എന്നാ നിലക്ക് ആവേശകരമായ പ്രതികരണം ആണ് എന്ന് മനസ്സിലാക്കാന്‍ ഇരട്ട സമ്മാനങ്ങളും ഇരട്ട പ്രതിഭകളും ധാരാളം അത്യന്തം വാശി ഏറിയ മല്‍സരങ്ങള്‍ ആയിരുന്നു ഇതിനായി നടന്നത്
എസ് എം എ സ്‌റൊകെ ഓണ്‍ ട്രെണ്ടില്‍ നിന്നുള്ള സെറിന്‍ രൈനു( CERIN RAINU ), ഡി കെ ക യില്‍ നിന്നുള്ള ജോര്‍ജ് തങ്കച്ചന്‍ ( GEORGE THANKACHAN ) ബാസില്‍ ഡോണ്‍ നിന്നുള്ള റിയ സജിലാല്‍ RHEA SAJILAL, ബി സി എം ക ബര്മിങ്ങാംമില്‍ നിന്നുള്ള ജോഹന്‍ ജിബി JOHAN JIBY, ബാസില്‍ ടണ്ണില്‍ നിന്നുള്ള സ്‌നേഹ സജി SNEHA SAJI , ബോള്‍ ടണില്‍ നിന്നുള്ള ജോയല്‍ അനിയന്കുഞ്ഞു JOEL ANIYANKUNJU . ജി എം എ യുടെ ബിന്ദു സോമന്‍ , ഫ്രാങ്ക്‌ലിന്‍ ഫെര്‌നന്‌ടെസ് എന്നിവര്ക്കാന് വക്തിഗത മികവിനുള്ള സമ്മാനം ലഭിച്ചത് .
80 പോയിന്റ് നേടി ഗ്ലൌസ്‌റെര്‍ മലയാളി അസ്സോസ്സിയേഷന്‍ ഒന്നാം സ്ഥാനവും , 50 പോയിന്റ് നേടി ബാസില്‍ ഡാന്‍ മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും , വെറും രണ്ടു പോയിന്റ് വ്യത്യാസത്തില്‍ 48 പോയിന്റ് നേടി ലെസ്‌റെര്‍ കേരള കംമ്യുനിട്ടി മുന്നാം സ്ഥാനവും നേടി . റിജിയനുകളില്‍ ഏറ്റവും കുടുതല്‍ പോയിന്റ് (146 ) നേടി മിഡ് ലണ്ട്‌സ് ഒന്നാമതെത്തി .
127 പോയിന്റ് നേടി കൊണ്ട് ആതിഥേയരായ ഈസ്റ്റ് അന്ഗ്ലിയ രണ്ടാമതെത്തി , 118 പോയിന്റ് നേടി കൊണ്ട് സൌത്ത് വെസ്റ്റ് മുന്നാം സ്ഥാനം നേടി
ആളുകളുടെ യും കലാകാരന്മാരുടെയും ആവേശം കൊണ്ട് ഏറെ പ്രശസ്തി അര്ജിച്ച അംഗ അസോസിയേഷനുകളെ ഒരു ചരടില്‍ കോര്‍ത്ത് കൊണ്ട് നടന്ന മത്സരങ്ങള്‍ ഏറെ വൈകി കഴിഞ്ഞു എങ്കിലും ക്ഷമയോടെ കാത്തിരുന്നു കൊണ്ട് നേടിയ വിജയം ആഘോഷിച്ച അസ്സോസ്സിയെഷനുകള്‍ ജയഭേരി മുഴക്കി കൊണ്ട് ഏറെ നേരംകഴിഞ്ഞാണ് എം എസ് വി നഗറില്‍ നിന്ന് പിരിഞ്ഞത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല