ലണ്ടന്‍: ബ്രിട്ടനില്‍ കൗമാരക്കാരില്‍ അക്രമണോത്സുകത കൂടുന്നു. കൗമാരക്കാരന്റെ കത്തിക്കിരയായി ഇന്നലെ ഒരു പതിനെട്ടുകാരന്‍ കൂടി മരിച്ചു. ഇവിടെ ഇത്തരത്തില്‍ മരിക്കുന്ന നാലാമത്തെയാളാണിത്. സൗത്ത് ലണ്ടനിലെ പൊതുവെ സമാധാന മേഖലയായ ഡുള്‍വിച്ചിന്റെ കിഴക്ക് ഭാഗത്തുള്ള മധ്യവര്‍ഗമേഖലയിലാണ് ഇന്നലെ സംഭവമുണ്ടായത്.
ബ്രിട്ടനില്‍ മാരകായുധങ്ങള്‍ കൂടെകൊണ്ടു നടക്കുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നു എന്നാണ് ഇത്തരം അക്രമങ്ങള്‍ സൂചിപ്പിക്കുന്നത്. വിവരസ്വാതന്ത്ര്യ നിയമപ്രകാരം ലഭിച്ച കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് വര്‍ധിച്ചതായാണ്. ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ നടന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
2008ല്‍ നടി ബ്രൂക്ക് കിന്‍സേല തെരുവില്‍ നടക്കുന്ന ഇത്തരം അക്രമങ്ങളെ കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കിന്‍സേലയുടെ സഹോദരന്‍ ബെന്‍ ഇത്തരത്തില്‍ കുത്തേറ്റുമരിച്ചയാളായിരുന്നു. ആയുധങ്ങളുപയോഗിച്ചുള്ള ഇത്തരം അക്രമങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ വേണ്ടിയായിരുന്നു നടിയുടെ ശ്രമം. അതിനുപുറമേ ഇത്തരം ആയുധങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ അധ്യാപകരോട് നിര്‍ദേശിക്കുകയും അവരുടെ ലക്ഷ്യമായിരുന്നു.
നീതിന്യായ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2009ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പതിനെട്ടുവയസ്സിന് താഴെയുള്ള 1,359 കുട്ടികള്‍ ഇത്തരം ആയുധങ്ങള്‍ കൊണ്ടുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2000ത്തില്‍ ഇത് 697 പേരായിരുന്നു. ഇവരില്‍ തന്നെ ഇരുപതോളം പേര്‍ 10വയസ്സുള്ളവരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല