നടന്‍ അരവിന്ദ് സ്വാമി ഭാര്യ ഗായത്രി രാമമൂര്‍ത്തിക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി വിവാഹമോചനം നേടി. 16 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്.പരസ്‌പര ധാരണയുടെ അടിസ്‌ഥാനത്തിലാണ് വിവാഹമോചനം. 75 ലക്ഷം രൂപ ഒറ്റതവണയായി നല്‍കും. അതുകൂടാതെ ഗായത്രിദേവി പുനര്‍വിവാഹം കഴിക്കുന്നതുവരെ മാസചെലവിന് പണം നല്‍കും.
1994 ല്‍ വിവാഹിതരായ അരവിന്ദ് സ്വാമി-ഗായത്രി ദേവി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. ഇൗ കുട്ടികള്‍ അരവിന്ദ് സ്വാമിക്കൊപ്പം താമസിക്കും. കുട്ടികളുടെ പഠനവും മറ്റുകാര്യങ്ങളും അരവിന്ദ്‌സ്വാമിയാണ് നോക്കേണ്ടത്. എല്ലാ ശനിയാഴ്‌ചകളിലും കുട്ടികളെ ഗായത്രിദേവിക്ക് വിട്ടുകൊടുക്കണമെന്നും വ്യവസ്ഥയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല