ബെന്നി വര്‍ക്കി പെരിയപ്പുറം
സീറോ മലബാര്‍ ബിര്‍മിംഗ് ഹാം അതിരൂപതയുടെ മുന്‍ ചാപ്ലിന്‍ ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് അച്ചന് ബിര്‍മിംഗ് ഹാം എയര്‍പോര്‍ട്ടില്‍ ആവേശോജ്വലമായ സ്വീകരണം.സീറോമലബാര്‍ സഭയുടെ രണ്ടാമത് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും എത്തിയതായിരുന്നു അച്ചന്‍.
ഇക്കഴിഞ്ഞ ഡിസംബറില്‍ നാട്ടിലേക്ക് തിരിച്ചു പോയ അച്ചന്‍ കണ്‍വന്‍ഷന്‍ സംഘാടകരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയതാണ്.അച്ചനുമായി ഇപ്പോഴും പ്രത്യേക ആത്മബന്ധം പുലര്‍ത്തുന്ന പലരും കുടുംബസമേതമാണ് അച്ചനെ സ്വീകരിക്കാന്‍ എത്തിയത്.തങ്ങള്‍ക്ക് ആധ്യാത്മിക അടിത്തറ പകര്‍ന്നു തിരിച്ചു പോയ ആത്മീയ ഗുരുവിനെ വീണ്ടും കണ്ടതിലുള്ള സന്തോഷം എല്ലാവരിലും ദൃശ്യമായിരുന്നു.തന്‍റെ യു കെ സന്ദര്‍ശന സമയത്ത് സെബാസ്റ്റ്യ നച്ചന്‍ എല്ലാ യൂണിറ്റുകളിലും വിശ്വാസികളെ നേരിട്ടു സന്ദര്‍ശിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല