പണവും സൗന്ദര്യവും പ്രശസ്തിയും വേണ്ടത്രയുണ്ട്. ഇനി ഷക്കീറയ്ക്ക് ഒരാഗ്രഹം കൂടി ബാക്കിയുണ്ട്. അറബിയില്‍ ഒരാല്‍ബം ചെയ്യണം. മൊറോക്കോയില്‍ ഒരു പത്രസമ്മേളനത്തിനിടെയാണ് ഷക്കീറ തന്റെ മനസില്‍ ഏറെ നാളായി കുരുങ്ങിക്കിടക്കുന്ന ഈ മോഹം തുറന്നുവിട്ടത്.
‘ഒരു അറബിക് ആല്‍ബം ചെയ്യുക എന്നത് ഏറെ വെല്ലുവിളി നേരിടുന്ന കാര്യമാണ്. അതിനായി ഞാനാദ്യം അറബി പഠിക്കേണ്ടതുണ്ട്. അതിനുവേണ്ടി ഞാന്‍ തയ്യാറാണ്. ഒരു പക്ഷേ എന്റെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം കൂടിയുണ്ടാവുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടാവാം. ഷക്കീറ പറഞ്ഞു.
കൊളംബിയയില്‍ ജനിച്ച ഷക്കീറ വളര്‍ന്നത് 20ാം നൂറ്റാണ്ടിലെ അറബ് സംഗീതം കേട്ടാണ്. അന്നുമുതലേ അറബ് സംഗീതം തന്റെ മനസിലുണ്ടെന്ന് ഷക്കീറ വെളിപ്പെടുത്തി.
ഷക്കീറയുടെ ചലനങ്ങള്‍ക്കിടയില്‍ ബെല്ലി ഡാന്‍സ് എന്നറിയപ്പെടുന്ന ഈസ്റ്റേണ്‍ നൃത്തം പലപ്പോഴും കടന്നുവരാറുണ്ട്. അതുപോലെ തന്നെ അവരുടെ സൂപ്പര്‍ഹിറ്റ് സ്പാനിഷ് ഗാനം ‘ഒജാസ് ‘ മധ്യേഷ്യ ജനതയെ ഏറെ ആകര്‍ഷിച്ചിട്ടുമുണ്ട്. ഷക്കീറയുടെ സംഗീതത്തിലെ കിഴക്കന്‍ പ്രഭാവം മധ്യേഷ്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ അവര്‍ക്ക് നല്ലൊരു സ്ഥാനം നല്‍കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ അറബ് ആല്‍ബമെന്ന പ്രഖ്യാപനം ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല