1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2011

ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ അത്മായ കമ്മീഷന്‍ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനും, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ വിസി സെബാസ്റ്റ്യനും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ സെന്റ് തോമസ് കാത്തലിക് ഫോറം ഊഷ്മള സ്വീകരണം നല്‍കി.

യു.കെയില്‍ അല്‍മായ സമ്മേളനങ്ങള്‍ക്കും വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനും, വിവിധ ശുശ്രൂഷകള്‍ക്കും, ഗവണ്‍മെന്റ് ഹൈക്കമ്മീഷന്‍ ഓഫീസ് തുടങ്ങി നിരവധി കൂടിക്കാഴ്ചകളും ആത്മായ കമ്മീഷന്റെ യു.കെ പര്യടനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അപ്പച്ചന്‍ കണ്ണിഞ്ചിറ, ലിജു പാറത്തോട്ടാല്‍, എമ്മാനുവേല്‍ മൂലേക്കാട്ട്, ജോയി ജേക്കബ്, സ്റ്റാന്‍ലി മാത്യു, ബിനോജ് മൂലേക്കാട്ട്, ജോയി ജേക്കബ്, സ്റ്റാന്‍ലി മാത്യു, ബിനോജ്, മിറ്റത്താന്നി, സെല്‍വിസ്റ്റര്‍, ജോസഫ് വര്‍ക്കി, ജോര്‍ജ് വട്ടോത്ത്, ഷാജി ലെസ്റ്റര്‍, ഷിബു മാത്യു തുടങ്ങി യു.കെ.എസ്.ടി.സി.എഫിന്റെ വിവിധ ദേശീയ കമ്മിറ്റി അംഗങ്ങള്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

സ്വീകരണത്തിനു മുന്നോടിയായി ആത്മായരുടെ സാമൂഹ്യ സേവന മേഖലകളില്‍ സഭയ്ക്ക് ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ആത്മായരുടെ ഉന്നമനത്തിനും, വികസനത്തിനുമായി കാഴ്ചവെയ്ക്കാന്‍, അല്‍മായ കമ്മീഷന്‍ പ്രതിജ്ഞാബദ്ധരാണെന്നും, ആത്മായരുടെ ആത്മീയ തീഷ്ണതയില്‍ ഏറെ സന്തോഷം ഉണ്ടെന്നും പിതാവ് പറഞ്ഞു.



നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.