അമേരിക്കയിലെ അറ്റ്ലാന്റയിൽ ഹൗസിങ് മേഖലയിലുണ്ടായ വെടിവപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ അക്രമി മുൻഭാര്യക്കും കുട്ടികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ തോക്കുധാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമി സ്വയം വെടിവച്ചിരിക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവരും അക്രമിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അന്വേഷിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. വീടിനുള്ളിൽ നിന്നും വെടിയൊച്ച കേട്ട അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അക്രമിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല