ജിജോ അറയത്ത്: യുകെ മലയാളികള്‍ക്കിടയിലും, പ്രത്യേകിച്ച് ടോള്‍വര്‍ത്ത് മലയാളികള്‍ക്കിടയിലും വളരെ ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ നിന്ന് കൊണ്ട് അവരുടെ മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ അലന്‍ ചെറിയാനെ ഓര്‍മ്മിക്കുവാനായി യുകെയിലെയും പ്രത്യേകിച്ച് ടോള്‍വര്‍ത്തിലെയും സുഹൃത്തുക്കള്‍ ഒന്ന് ചേര്‍ന്ന് നടത്തുന്ന പ്രത്യേക പ്രോഗ്രാം ‘ A CELEBRATION OF THE LIFE OF ALAN CHERIAN’ ഇന്ന് ടോള്‍വര്‍ത്തില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 6.30 നു ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില വിശുദ്ധ കുര്‍ബ്ബാനയോട് കൂടി പ്രോഗ്രാമിന് തുടക്കം കുറിക്കും. സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ മുഖ്യ കാര്മ്മികനാകും. ഇംഗ്ലീഷിലായിരിക്കും കുര്‍ബ്ബാന.
കഴിഞ്ഞ ബുധനാഴ്ച അലന്റെ നാല്പതാം ചരമദിനത്തോടനുബന്ധിച്ചു നടന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സതക്ക് രൂപത ചാപ്ലയിന്‍ റവ. ഡോ. ജോര്‍ജ് പനയ്ക്കല്‍, റവ. ജോസഫ് എടാട്ട് എന്നിവരും ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളി കാനോന്‍ എഡ്വേര്‍ഡ് പെരേര തുടങ്ങിയവരും അലന്റെ ആത്മശാന്തിക്കായുള്ള ശുശ്രൂഷകളില്‍ പങ്കെടുത്തു. അലന്റെ ശുശ്രൂഷകളില്‍ പങ്കെടുത്ത്, അലനെ ഓര്‍മ്മിച്ച ഏവര്‍ക്കും പിതാവ് ചെറിയാന്‍ സാമുവേല്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല