ലണ്ടന്‍: വ്യക്തിപരമായ കാരണങ്ങളാല്‍ ഷാഡോ ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് അലന്‍ ജോണ്‍സണ്‍ വ്യക്തമാക്കി.
ഷാഡോ ഹോം സെക്രട്ടറിയായിരുന്ന എഡ് ബാള്‍സാണ് പുതിയ ഷാഡോ ചാന്‍സലര്‍. ഹോം വകുപ്പിലേക്ക് ബാള്‍സിന്റെ ഭാര്യ യെവിറ്റ് കൂപ്പര്‍ വരും. ഡഗ്‌ളസ് അലക്‌സാണ്ടറാണ് പുതിയ ഷാഡോ ഫോറിന്‍ സെക്രട്ടറി. എംപേ്‌ളായ്‌മെന്റ് സ്‌പോക്‌സ്മാന്‍ സ്ഥാനത്തേയ്ക്ക് ലിയാം ബയേണ്‍ വരും.
സ്വകാര്യ ജീവിതവും ഷാഡോ ചാന്‍സലര്‍ ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് അലന്‍ ജോണ്‍സണ്‍ പറഞ്ഞു. മൂന്നര മാസം മുന്‍പാണ് ജോണ്‍സണ്‍ ഈ ചുമതലയിലേക്കു വന്നത്.
നികുതി സംബന്ധമായും സാമ്പത്തികമായും പല വിഷയങ്ങളിലും അജ്ഞനാണ് അലന്‍ ജോണ്‍സണ്‍. അടുത്തിടെ ഇത്തരം പല കാര്യങ്ങളിലും ഉത്തരം പറയാനാവാതെ അദ്ദേഹം പതറിപ്പോയിരുന്നു. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ തൊഴില്‍ ദാതാക്കള്‍ അടയ്ക്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് റേറ്റ് എത്രയെന്നു പോലും അറിയില്ലെന്ന് അലന്‍ ജോണ്‍സണ് സമ്മതിക്കേണ്ടിവന്നിരുന്നു. ഇതെല്ലാമാണ് രാജിയിലേക്ക് നയിച്ച ഘടകങ്ങളെന്നാണ് സൂചന.
മുന്‍ പോസ്റ്റ് മാനും ട്രേഡ് യൂണിയന്‍ നേതാവുമാണ് അലന്‍ ജോണ്‍സണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല