ജിജോ അറയത്ത്: കഴിഞ്ഞ ദിവസം ആകസ്മികമായി നാട്ടില്‍ മരണമടഞ്ഞ അലനോടുള്ള ആദരസൂചകമായും ആത്മാവിന്റെ നിത്യശാന്തിക്കായും ടോള്‍വര്‍ത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ഭാഗമായി ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും ഒപ്പീസിലും ഇംഗ്ലണ്ടിന്റെ നാനാ ഭാഗത്ത് നിന്നും ജാതിമതഭേദമന്യേ തദ്ദേശീയരും വിദേശീയരുമായ നിരവധി ആളുകള്‍ പങ്കെടുത്തു. ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ സീറോ മലബാര്‍ സതക്ക് അതിരൂപത ചാപ്ലയിന്‍ റവ ഫാ. ഹാന്‍സ് പുതിയാകുളങ്ങര, റവ ഫാ. സിറിള്‍ ഇടമന, റവ ഫാ. ജോര്‍ജ് മാമ്പള്ളില്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിച്ചു. ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളി കാനോന്‍ എഡ്വേര്‍ഡ് പെരേര വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സന്ദേശം നല്‍കി. അലന്റെ മുഖ്യസംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ നടക്കുന്ന അന്നേ ദിവസം തന്നെ അലനായി ഒരു കുര്‍ബ്ബാന യുകെയിലും നടത്തണമെന്ന് സീറോ മലബാര്‍ ടോള്‍വര്‍ത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ആഗ്രഹമായിരുന്നു. വളരെ ചുരുങ്ങിയ ജീവിതകാലയളവിനുള്ളില്‍ ജനഹൃദയങ്ങളില്‍ പ്രത്യേകിച്ച് ടോള്‍വര്‍ത്ത് മലയാളികള്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ അലനായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന യുവപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. നാട്ടില്‍ മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത സുഹൃത്തുകള്‍ക്കു ആളാണ് വേണ്ടി ഒന്ന് ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുവാന്‍ കിട്ടിയ അവസരമായിരുന്നു ടോള്‍വര്‍ത്തിലെ ചടങ്ങുകള്‍. അലന്റെ മരണ വാര്‍ത്തയറിഞ്ഞ് നിരവധി സുഹൃത്തുക്കള്‍ ടോള്‍വര്‍ത്തില്‍ നിന്നും യുകെയുടെ വിവധ ഭാഗങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ച് ഇന്നലെ നടന്ന ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു. നാട്ടില്‍ അരീക്കുഴയിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് ഉച്ചയ്ക്ക് 2 മണി മുതല്‍ നടന്ന മൃതസംസ്‌കാര ശുശ്രൂഷകളില്‍ അട്ടപ്പാടിസെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. എ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഡിവൈന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കലും കൂടാതെ നിരവധി വൈദികരും സന്നിഹിതരായിരുന്നു. ബ്രദര്‍. സന്തോഷ് കരുമാത്രയെ പോലുള്ള നിരവധി ധ്യാന ഗുരുക്കളും ശുശ്രൂഷകളില്‍ പങ്കെടുത്തു.സീറോ മലബാര്‍ സഭക്ക് മുന്‍ അതിരൂപത ചാപ്ലയിന്‍ റവ. ഫാ. ബിജുകൊറ്റനല്ലൂരും സതക്ക് അതിരൂപതയെ പ്രതിനിധീകരിച്ച് ശുശ്രൂഷകളില്‍ പങ്കെടുത്തു. വിശുദ്ധ പൌലോസ് ശ്ലീഹായുടെ ഫിലിപ്പ്യര്‍ക്കുള്ള ലേഖനം 3 അദ്ധ്യായം 20 വാക്യത്തിലെ ‘നമ്മുടെ പൌരത്വം സ്വര്‍ഗത്തിലാണ്’ എന്ന് പറഞ്ഞു കൊണ്ടാണ് അലനെ ഏറ്റവുമടുത്തറിയാവുന്ന ഫാ. സോജി ഓലിക്കല്‍ തന്റെ സന്ദേശം തുടങ്ങിയത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പ്രത്യേകിച്ചും കുട്ടികളെയും യുവാക്കളെയുംഈശോയെ പറ്റി അറിയിക്കുവാനും ഈശോയിലേക്ക് അടുപ്പിക്കുവാനും അലന് സാധിച്ചുവെന്നുള്ളത് അലന്റെ മാത്രം പ്രത്യേകതയാണ് എന്ന് അദ്ദേഹം ഒര്മ്മിച്ചു. ഈശോയ്ക്കായി ജീവിക്കുവാന്‍ വളരെയേറെ തീക്ഷണത കാണിച്ച ഒരു യുവാവാണ് അലനെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല