സ്വന്തം ലേഖകന്‍
അകാലത്തില്‍ വേര്‍പിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട അലീനയ്ക്ക് ആദരാഞ്ജലികളുമായി സുഹൃത്തുക്കളും സ്കൂള്‍ അധികൃതരും.അലീന ഒരു മാലാഖയും മാതൃക വിദ്യാര്‍ഥിനിയും ആയിരുന്നുവെന്നു കിങ്ങ്സ് നോര്‍ട്ടന്‍ സെന്‍റ് തോമസ് അക്വിനാസ് സ്കൂള്‍ ഹെഡ് ടീച്ചര്‍ ജിം ഫോളി പറഞ്ഞു.അലീനയുടെ കുടുംബത്തിനയച്ച കത്തില്‍ അദ്ദേഹം പ്രിയ വിദ്യാര്‍ഥിനിയുടെ വിയോഗത്തില്‍ സ്കൂളിന്റെ അനുശോചനം അറിയിച്ചു.തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അലീന എന്നുമുണ്ടായിരിക്കുമെന്നും അവളുടെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയ കൂട്ടുകാരിയുടെ വേര്‍പാടില്‍ മനം നൊന്ത അലീനയുടെ കൂട്ടുകാര്‍ ഏഴോളം ഫെയിസ് ബുക്ക് കമ്യൂണിറ്റികളാണ് തുറന്നിരിക്കുന്നത്.അലീനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി സന്ദേശങ്ങളാണ് ഫെയിസ് ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ” എപ്പോഴും ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ കാത്തു സൂക്ഷിക്കുന്ന ആരെക്കുറിച്ചും തെറ്റായി യാതൊന്നും പറയാത്ത നീ കടന്നു പോയെന്നു എനിക്ക് വിശ്വസിക്കാനാവുന്നില്ല.ആര്‍ക്കും ഉപദ്രവിക്കാനാവാത്ത സുരക്ഷിത സ്ഥലത്ത് ദൈവ സംരക്ഷണയില്‍ നീ എത്തിയിരിക്കുന്നു.ദൈവത്തിനു ഒരു കറയറ്റ മാലാഖയെ ആവശ്യമായിരുന്നു;അതായിരിക്കണം അവിടുന്ന് നിന്നെ വിളിച്ചത്..”.അങ്ങിനെ പോകുന്നു സുഹൃത്തുക്കളുടെ സന്ദേശങ്ങള്‍ .
അലീനയ്ക്ക് ഫെയിസ് ബുക്കില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അതിനിടെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചു തന്നെയാണ് അലീനയെ ബസിടിച്ചതെന്നു വ്യക്തമായി.ബിര്‍മിംഗ്ഹാം – നോര്‍ത്ത് ഫീല്‍ഡ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന നാഷണല്‍ എക്സ്പ്രസ്സ് ഉടമസ്ഥതയില്‍ ഉള്ള ട്രാവല്‍ വെസ്റ്റ് മിഡ് ലാണ്ട്സിന്റെ 29 നമ്പര്‍ ബസാണ് വീടിനടുത്തുള്ള ബെക് ബറി റോഡ് ബസ് സ്റ്റോപ്പില്‍ വച്ച അലീനയെ ഇടിച്ചത്. ബസ് പിടിക്കാനായി ഓടുമ്പോഴായിരുന്നു ഇടി നടന്നതെന്നാണ് റിപ്പോര്‍ട്ട് .ഈ ബസിലായിരുന്നോ കുട്ടി യാത്ര ചെയ്യേണ്ടിയിരുന്നതെന്ന് വ്യകതമല്ല.രാവിലെ ഏഴരയോടെയാണ് സംഭവം.വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള ബെക് ബറി റോഡ് ബസ് സ്റ്റോപ്പ് വരെ നടന്നു വന്നതിനു ശേഷം ബസില്‍ കയറി ആയിരുന്നു അലീന സ്ഥിരമായി സ്കൂളിലേക്ക് പോയിരുന്നത്.
നാളെ ഉച്ചക്ക് ഒരുമണിക്ക് ബിര്‍മിംഗ് ഹാം സെന്‍റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ അലീനയുടെ ആത്മ ശാന്തിക്കായി വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനകളും നടക്കും.കോര്‍ എപിസ്കോപ ഫാദര്‍ എല്‍ദോസ് കവുങ്ങുംപിള്ളി മുഖ്യ കാര്‍മികത്വം വഹിക്കും.
പള്ളിയുടെ വിലാസം
Church Of The Ascension
18 Pineapple Grove
Birmingham,
West Midlands
B30 2TJ
ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍
ഈ പുഞ്ചിരി നമുക്ക് അന്യമായിരിക്കുന്നു ….അലീനയുടെ ഓര്‍മച്ചിത്രങ്ങളിലൂടെ …….
ബിര്‍മിംഗ്ഹാമില്‍ മലയാളി പെണ്‍കുട്ടി ബസില്‍ കയറവേ വീണു മരിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല