1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2011


വന്‍ബജറ്റ് തെലുങ്കു വാണിജ്യചിത്രങ്ങളെ വെല്ലുന്ന നയനമനോഹരമായ സെറ്റില്‍ ആന്ധ്രയിലെ ക്ഷേത്രഗോപുരങ്ങളുടെ മാതൃകയില്‍ 200-ല്‍പരം സിനിമാ ടെക്‌നീഷ്യന്മാര്‍ ദിവസങ്ങള്‍കൊണ്ട് പണിതീര്‍ത്ത പടുകൂറ്റന്‍ കല്യാണമണ്ഡപത്തില്‍ ടോളീവുഡ് യുവനായകന്‍ അല്ലുഅര്‍ജുന്‍ വിവാഹിതനായി.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഭാര്യാസഹോദരപുത്രനും പ്രശസ്ത നിര്‍മാതാവായ അല്ലുഅരവിന്ദിന്റെ പുത്രനുമാണ് മലയാളി പ്രേക്ഷകരുടെകൂടി പ്രിയങ്കരനായി മാറിയിരിക്കുന്ന അല്ലുഅര്‍ജുന്‍.അമേരിക്കയില്‍ എം.എസ്. പൂര്‍ത്തിയാക്കിയ സ്‌നേഹാ റെഡ്ഡിയാണ് (പ്രമുഖ വ്യവസായിയായ കനക ചെര്‍ല ചന്ദ്രശേഖര്‍ റെഡ്ഡിയുടെ പുത്രി) വധു.

മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന തെലുങ്കു പരമ്പരാഗത ഹിന്ദു രീതിയിലുള്ള കര്‍മങ്ങളോടെയായിരുന്നു വിവാഹം. ആന്ധ്ര ഗവര്‍ണര്‍ നരസിംഹന്‍, മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, സംസ്ഥാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാരായ ജയ്പാല്‍ റെഡ്ഡി, പുരന്ദേശ്വരി, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു, ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു, സിനിമാ താരങ്ങളായ ശാരദ, ജയുന, പുനീത് രാജ്കുമാര്‍, ബാലകൃഷ്ണ, ജൂനിയര്‍ എന്‍.ടി.ആര്‍., ജയപ്രദ, നാഗാര്‍ജുന, വെങ്കിടേഷ്, രാഘേവേന്ദ്ര തുടങ്ങിയവര്‍ വിവാഹത്തിലും പിന്നീട് നടന്ന സല്‍ക്കാരത്തിലും പങ്കെടുത്തു.

ഷെര്‍വാണിയും തലപ്പാവുമായിരുന്നു അല്ലുഅര്‍ജുന്റെ വിവാഹവേഷം. അതിഥികളെ സല്‍ക്കരിക്കാനും സ്വീകരിക്കാനുമായി ആതിഥേയരായി മെഗാസ്റ്റാര്‍ ചിരഞ്ജീവിയും അദ്ദേഹത്തിന്റെ പുത്രനും അല്ലു അര്‍ജുന്റെ കസിനുമായ രാംചരണ്‍ തേജയും ചിരഞ്ജീവിയുടെ പത്‌നി സുരേഖയും ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍ കല്യാണുമുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ യുവജനങ്ങള്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.