ടോളിവുഡ് സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട ബദ്രിനാഥ് ബോക്സ്ഓഫീസില്‍ തകരുന്നു. തെലുങ്കിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്ന് എന്ന് പറയപ്പെടുന്ന ബദ്രിനാഥ് കനത്ത തിരിച്ചടിയാണ് തിയറ്ററുകളില്‍ നേരിടുന്നത്.
മോശം തിരക്കഥയും അറുബോറന്‍ അവതരണവുമാണ് അല്ലു അര്ജ്ജുന് സിനിമയ്ക്ക് വിനയായത്. 35 കോടിയോളം രൂപ ചെലവിട്ട് അല്ലുവിന്റെ ഹോം പ്രൊഡക്ഷനായ ഗീത ആര്‍ട്സ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് വിവി വിനായിക്കാണ്. തെലുങ്കിലെ ഏറ്റവും മികച്ച ടെക്നീഷ്യന്മാരാണ് സിനിമയ്ക്ക് വേണ്ടി ഒത്തുചേര്‍ന്നത്. ഇതൊക്കെ കൊണ്ടു തന്നെ സിനിമയക്കെുറിച്ച് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. ആദ്യ രണ്ട് ദിവസങ്ങളിലെ റെക്കാര്‍ഡ് കളക്ഷനില്‍ അത് വ്യക്തമാവുകയും ചെയ്തു. എന്നാല്‍ മഗധീര പോലെയുള്ള ചിത്രം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് അല്ലുവിന്റെ സാഹസികതകളൊന്നും രുചിച്ചില്ല. നായിക തമന്നയുടെ അതിരുവിട്ട ഗ്ലാമറും സിനിമയെ സഹായിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും കന്നഡയിലും സിനിമ റിലീസ് ചെയ്തിരുന്നു. അല്ലുവിന്റെ കരിയറിലെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമായി ബദ്രിനാഥ് ഇതോടെ മാറുകയാണ്. വരുഡു, വേദം തുടങ്ങിയവാണ് ഇതിന് മുമ്പ് തകര്‍ന്ന സിനിമകള്‍.
അതേ സമയം സിനിമ ഗംഭീര കളക്ഷനാണ് നേടുന്നതെന്നാണ് ഗീത് ആര്‍ട്്സ് അവകാശപ്പെടുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് 16.5 കോടി രൂപ ബദ്രിനാഥ് കളക്ട് ചെയ്തുവെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാലിത് വെറും തട്ടിപ്പാണെന്നും എട്ടരക്കോടിയ്ക്ക് മേല്‍ കളക്ഷന്‍ വന്നിട്ടില്ലെന്നും തെലുങ്ക് സിനിമാവൃത്തങ്ങള്‍ പറയുന്നത്. വിവാഹത്തിന് ശേഷമെത്തിയ ആദ്യചിത്രം ഹിറ്റാക്കാനുള്ള അല്ലുവിന്റെ ശ്രമങ്ങള്‍ക്കാണ് ഇത് തിരിച്ചടിയാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല