പെഷവാര്‍:അല്‍ ഖയിദ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഇല്ല്യാസ് കശ്മീരി കൊല്ലപ്പെട്ടു. ബി.ബി.സി ഉറുദുവാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വസിരിസ്ഥാനില്‍ അമേരിക്കന്‍സേന നടത്തിയ ആക്രമണത്തിലാണ് കശ്മീരിയും 9 ഭീകരരും കൊല്ലപ്പെട്ടത്. കശ്മീരിയടക്കമുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ട അമേരിക്ക ഇല്യാസിന്റെ തലയ്ക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു
. അല്‍ ഖയ്ദയുടെ നേതൃത്വത്തിലുള്ള ഹര്കതുല് ജിഹാദ് അല്‍ ഇസ്ലാമിയുടെ സ്ഥാപകനേതാവാണ് ഇദ്ദേഹം. കറാച്ചിയിലെ നേവല്‍ബേസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കശ്മീരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല