ലോകത്തിലെ ആദ്യ ത്രിഡി രതിചിത്രമെന്ന ലേബലില്‍ എത്തിയ ‘ സെക്‌സ് ആന്റ് സെന്‍’ എക്‌സ്ട്രീം എക്‌സ്റ്റസി എന്ന ചിത്രം തീയേറ്ററുകളില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നുവെന്ന് ആദ്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ജെയിംസ് കാമറോണിന്റെ അവതാറിനപ്പോലും വെല്ലുന്ന കലക്ഷനാണ് ചിത്രത്തിന് ഹോങ്കോംഗില്‍ നിന്നും ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ച്ചയില്‍ തന്നെ ചിത്രം 219,852 ഡോളര്‍ വാരിയിട്ടുണ്ട്. അവതാര്‍ കൈവരിച്ച നേട്ടമാണ് രതിചിത്രം തകര്‍ത്തത്. റിലീസ് ചെയ്ത ആദ്യദിവസം കാമറൂണിന്റെ ത്രി ഡി ചിത്രം സ്വന്തമാക്കിയത് 207,638 ഡോളറായിരുന്നു.
ആളുകളെ ആകര്‍ഷിക്കുന്ന നഗ്നതാപ്രദര്‍ശനവും ‘സ്‌നേഹ പ്രകടന’ ങ്ങളുമെല്ലാം ചിത്രത്തിലുണ്ട്. ലൈംഗികമായി ഇച്ഛാഭംഗം വന്ന പണ്ഡിതന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. മിംഗ് രാജവംശത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ നീങ്ങുന്നത്. 1991ല്‍ പുറത്തിറങ്ങിയ ഹോങ്കോംഗ് ചിത്രത്തിന്റെ റീമേക്കാണ് ഈ രതിചിത്രം.
പ്രേക്ഷകരുടെ ആഗ്രഹമനുസരിച്ചാണ് ചിത്രം തയ്യാറാക്കിയതെന്ന് നിര്‍മ്മാതാവ് സ്റ്റീഫന്‍ ഷിയു പറഞ്ഞു. രതിചിത്രം ത്രി ഡി രൂപത്തിലിറക്കിയാല്‍ അത് ഏറെ കൗതുകമുളവാക്കുന്നതായിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ചിത്രത്തിന്റെ പിറവി. എന്തായാലും ചിത്രം കാണാനായി ആളുകളുടെ നീണ്ട ക്യൂ ആണ് തീയേറ്ററുകള്‍ക്ക് മുമ്പില്‍ കാണാന്‍ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല