ബഹിരാകാശത്തെ അവസാനത്തെ ദൗത്യവും പൂര്‍ത്തിയാക്കി നാസയുടെ അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകം ഭൂമിയില്‍ തിരിച്ചെത്തി. 30 വര്‍ഷം നീണ്ട അമേരിക്കയുടെ ബഹിരാകാശ യാത്രകള്‍ക്കുകൂടി വിരാമമിട്ടാണ് അറ്റ്‌ലാന്റിസ് വ്യാഴാഴ്ച പുലര്‍ച്ചെ 5.57ന് (ഇന്ത്യന്‍ സമയം പകല്‍ 3.27) കെന്നഡി സ്‌പേസ് സെന്ററില്‍ നിലംതൊട്ടത്.
13 ദിവസം നീണ്ടതായിരുന്നു അറ്റ്‌ലാന്റിസിന്റെ അവസാന ദൗത്യം. പുലര്‍വേളയില്‍ വെളിച്ചം വീഴുംമുമ്പേയുള്ള അറ്റ്‌ലാന്റിസിന്റെ തിരിച്ചിറക്കം കാണാന്‍ പേടകത്തിലെ നാല് യാത്രികരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നാസ അധികൃതരുമടക്കം രണ്ടായിരത്തോളം പേരാണ് റണ്‍വേയ്ക്ക് സമീപം എത്തിയത്.
135 യാത്രകള്‍ നടത്തിയ അറ്റ്‌ലാന്റിസ് 307 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു. മനുഷ്യരെയും വഹിച്ച് 12.6 കോടി മൈല്‍ ദൂരം യാത്ര ചെയ്ത ചരിത്രമുള്ള വാഹനം ഇനി കെന്നഡി സ്‌പേസ് സെന്ററിലെ കാഴ്ച ബംഗ്ലാവില്‍ വിശ്രമിയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല