ആഷസ് പരമ്പരയുടെ അവസാന ടെസ്റ്റില്‍ റിക്കി പോണ്ടിംഗ് കളിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് സൂചന. ഇടതു കൈവിരലിലേറ്റ മുറിവാണ് പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം. ഇക്കാര്യം മാനേജ്‌മെന്റ് ആണ് വ്യക്തമാക്കിയത്. മെല്‍ബണ്‍ ടെസ്റ്റിനിടെയാണ് പോണ്ടിംഗിന്റെ വലതുകൈയിലെ ചെറുവിരലിന് പരിക്കേറ്റത്.
എക്‌സറേയില്‍ വിരലില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോണ്ടിംഗിന് സെലക്ടര്‍മാര്‍ വിശ്രമമനുവദിക്കുകയായിരുന്നു. പോണ്ടിംഗിന് പകരം മൈക്കല്‍ ക്ലാര്‍ക്കായിരിക്കും ഓസീസിനെ നയിക്കുക. ആഷസ് കിരീടം നഷ്ടമായെങ്കിലും അവസാന ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയാക്കി ആത്മാഭിമാനം വീണ്ടെുക്കാമെന്ന പോണ്ടിംഗിന്റെ മോഹമാണ് പരിക്കിനെ തുടര്‍ന്ന് നഷ്ടമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല