ലണ്ടന്‍: എന്‍.എച്ച്.എസ് പ്രകാരം ലണ്ടനില്‍ നടക്കുന്ന നൂറില്‍ ഒന്ന് ശസ്ത്രക്രിയകളും അവസാന നിമിഷം മാറ്റിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്ന് മാസത്തില്‍ വൈദ്യശാസ്ത്ര സംബന്ധമല്ലാത്ത കാരണങ്ങള്‍കൊണ്ട് ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടിവരുന്നത് കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാറ്റിവച്ച ശസ്ത്രക്രിയകളേക്കാള്‍ 1000 എണ്ണം കൂടുതലാണീ വര്‍ഷം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത്തരം സംഭവങ്ങളുണ്ടായതിനേക്കാള്‍ പത്ത് ശതമാനം വര്‍ധനവാണിത് കാണിക്കുന്നത്.
കൊടും ശൈത്യം കാരണമാണ് ഇത്തരത്തില്‍ അടിന്തിരമല്ലാത്ത ഓപ്പറേഷനുകള്‍ മാറ്റിവയ്ക്കുന്നത് വര്‍ധിക്കാന്‍ കാരണം. ശക്തമായ മഞ്ഞ് വീഴ്ചയും പന്നിപ്പനിയുമൊക്കെ ആശുപത്രി അധികൃതരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനാലാണ് അടിയന്തിരമല്ലാത്ത ഓപ്പറേഷനുകള്‍ മാറ്റിവയ്‌ക്കേണ്ടിവരുന്നത്.
എന്നാല്‍ പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ആരോഗ്യനയങ്ങള്‍ കാരണം ഫണ്ടിന്റെ കാര്യത്തിലുണ്ടായ വലിയ കുറവാണ് ഇത്തരത്തില്‍ ഓപ്പറേഷന്‍ മാറ്റിവയ്ക്കുന്നതിന് പിന്നിലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ച് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20ബില്ല്യണ്‍ പൗണ്ട് മിച്ചംവയ്ക്കണമെന്നാണ് എന്‍.എച്ച്.എസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഇത് ജോലിക്കാരെ പിരിച്ചുവിടുന്നതിലേക്കും ഹെര്‍ണിയ ഓപ്പറേഷന്‍ പോലുള്ള പ്രധാനപ്പെട്ട ഓപ്പറേഷനുകള്‍ നിര്‍ത്തലാക്കുന്നതിലേക്കും നയിക്കും എന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭയെടുക്കുന്ന പുതിയ തീരുമാനങ്ങളുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് രോഗികളാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ടോറി ഗവണ്‍മെന്റിന്റെ നയങ്ങള്‍ രോഗികള്‍ക്ക് മോശം സേവനം ലഭിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇതാണ് ഓപ്പറേഷനുകള്‍ മാറ്റിവയ്ക്കപ്പെടുന്നത് വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല