1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2017

ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്: അഞ്ചാമത് ജോസഫ് മൈലാടും പാറയില്‍ എവര്‍റോളിംഗ് ട്രോഫി ആദ്യമായ് ലണ്ടന്‍ ഡെസ്‌പെറാഡോസ് മുത്തമിട്ടു. ജൂണ്‍ 3 ാം തിയതി രാവിലെ 9 മണിക്ക് മത്സരം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.ഒരേ സമയം വില്‍സ്‌ബെറോ കെന്റ് റീജിണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലുമായിട്ടാണ് മത്സംരം നടന്നത്.ആദ്യ മത്സരം കാന്റര്‍ബറിയും മെയ്ഡ്‌സ്റ്റോണും തമ്മില്‍ ഏറ്റുമുട്ടുകയും കാന്റെര്‍ബറി വിജയികളായി .യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഏഴു ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.ഡോക്ടര്‍ റിതേഷ്,അഭിലാഷ് ബെജു, സാം, മോഡി കോശി,ജിജോ, സിബിന്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വളയമേറ്,വയിലേറ്,പാട്ടയേറ്,കിലുക്കികുത്ത് ,ബൗണ്‍സി കാസില്‍ മുതലായവ സംഘാടകര്‍ സംഘടിപ്പിച്ചു.ഒപ്പം ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാദിഷ്ടമായ കേരളീയ വിഭവങ്ങള്‍ ” കൈയേന്തി ഭവന്‍” ഭക്ഷണ ശാലയും ഒരുക്കിയിരുന്നു.ജൂലി മനോജ്,ലിന്‍സി അജിത്ത്,സോജാ ,ജീന രാജീവ് ,ബോബി ജോജി,ദീപാ ,സുസന്‍ ഫിലിപ്പ്,സോണി ജോജി,ബന്ധ്യ സോനു,സ്‌നേഹ,കറിയാച്ചന്‍,ബോബിച്ചന്‍,ബിനു എന്നിവര്‍ ഭക്ഷണ ശാലയ്ക്ക് നേതൃത്വം നല്‍കി.സജികുമാറിന്റെ നേതൃത്വത്തില്‍ നാടന്‍ സോഡാ നാരങ്ങാ വെള്‌ലവും കുലുക്കി സര്‍ബത്തും ഉണ്ടായിരുന്നു.ആദ്യ അന്തം അതീവമായ തിരക്കാണ് ഭക്ഷണ ശാലയില്‍ അനുഭവപ്പെട്ടത്.

സെമി ഫൈനല്‍ മത്സരങ്ങള്‍ സൂപ്പര്‍ ഓവര്‍ കളിച്ച് ഫൈനലില്‍ എത്തിയ കാന്റെര്‍ബറിയും ആദ്യ മത്സരം മുതല്‍ നല്ല ബൗളിങ്ങും മെച്ചപ്പെട്ട ബാറ്റിങ്ങും നല്ല ഒത്തിണക്കവുമുള്ള ലണ്ടന്‍ ഡെസ്‌പെറാഡോസും ഫൈനലില്‍ ഏറ്റുമുട്ടി.വെളിച്ചകുറവ് മൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ കലാശക്കളിയില്‍ മദ്യം ബാറ്റു ചെയ്ത കാന്റര്‍ബറിക്ക് 66 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ.മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലണ്ടന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 8 ബോള്‍ ബാക്കി നില്‍ക്കേ വിജയിച്ചു.

വൈകീട്ട് 7.00 മണിയാരംഭിച്ച സമാപന സമ്മേളനത്തില്‍ AMA പ്രസിഡന്റ് സോനു സിറിയക്ക് വിജയികള്‍ക്ക് സമ്മാന ദാനം നിര്‍വഹിച്ചു.മാന്‍ ഓഫ് ദി മാച്ചായി നൗഷാദ് (ലണ്ടന്‍ ഡെസ്പറാഡോസ്)ബെസ്റ്റ് ബാറ്റ്‌സ്മാന്‍ സ്റ്റന്‍ലി (കാന്റെര്‍ബറി),ബെസ്റ്റ് ബൗളര്‍ ജിജി എന്നിവരെ തെരഞ്ഞെടുത്തു.

ക്രിക്കറ്റ് മത്സരങ്ങളോടനുബന്ധിച്ച് AMA പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും നടന്നു.ഈ ടൂര്‍ണമെന്റ് ഇത്രയേറെ വിജയപ്രദമാക്കിയ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങളോടും മത്സരാര്‍ത്ഥികളോടും കാണികളോടും ഭാരവാഹികളായ സോനു സിറിയക് (പ്രസിഡന്റ്),രാജീവ് തോമസ്(സെക്രട്ടറി),മനോജ് ജോണ്‍സണ്‍(ട്രഷറര്‍) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്),ലിന്‍സി അജിത്ത് (ജോ സെക്രട്ടറി) ജോളി ആന്റണി,ജെറി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ നന്ദി പ്രകാശിപ്പിച്ചു.

അടുത്ത വര്‍ഷം ഇതേ ഗ്രൗണ്ടില്‍ വീണഅടും കാണാമെന്ന പ്രത്യാശയില്‍ എല്ലാവരും പിരിഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.