വിവാഹിതനായ പുരുഷനുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പതിനാലുകാരിയെ അടിച്ചുകൊന്നു.
അവിഹിതബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് പരസ്യമായി 100 അടി നല്‍കാന്‍ ഇസ്ലാം മതപുരോഹിതരുടെ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, മുളവടികൊണ്ടുള്ള 70 അടി കൊണ്ടപ്പോഴേക്കും കുട്ടിയ്ക്ക് ബോധക്ഷയം വന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ കൂടെ കണ്ട പുരുഷനും ശിക്ഷ വിധിച്ചെങ്കിലും അയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഫെബ്രുവരി ഒന്നിന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഹേന ബീഗം എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രശ്നം അവിഹിതബന്ധമായിരുന്നില്ലെന്നും കുട്ടിയെ അകന്ന ബന്ധുകൂടിയായ പുരുഷന്‍ മാനഭംഗപ്പെടുത്തിയെന്നും ആരോപണമുണ്ട്.
പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ധാക്കയില്‍ ജനരോഷം ശക്തമാണ്. ഇതെതുടര്‍ന്ന്, ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല