ലണ്ടന്‍: അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ ഇനിമുതല്‍ 100പൗണ്ട് പിഴ നല്‍കേണ്ടിവരും. റോഡപകടങ്ങള്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 57% കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്. മറ്റു ഡ്രൈവര്‍മാര്‍ക്ക് പരിക്കുണ്ടാക്കുകയോ, വാഹനങ്ങള്‍ക്ക് കേടുണ്ടാക്കുകയോ ചെയ്യുന്ന വാഹനയുടമകള്‍ കോടതിയില്‍ പോകുന്നതിന് പകരം ഇനിമുതല്‍ പിഴ അടക്കേണ്ടിവരും.
വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്ന തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പിഴ 60 പൗണ്ടില്‍ നിന്നും 80മുതല്‍ 100പൗണ്ട് വരെയാക്കും. അയോഗ്യരാക്കപ്പെട്ട ഡ്രൈവര്‍മാര്‍ വീണ്ടും ട്രെയിനിംങ് നേടി ടെസ്റ്റ് എഴുതിയാല്‍ മാത്രമേ വീണ്ടും ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഗുരുതരമായി കുറ്റം ചെയ്യുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കു ലഭിക്കും.
ചെറിയ പിഴവുകള്‍ വരുത്തുന്നവര്‍ പരിശീലനക്ലാസുകളില്‍ പങ്കെടുക്കേണ്ടിവരും. അസമര്‍ത്ഥരായ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ അധിക യോഗ്യത ആവശ്യമായിവരും. പ്രീമിയം പെട്ടെന്ന് ഉയരുന്ന ട്രെന്റ് അവസാനിപ്പിക്കാനാണ് ഈ നീക്കം.
വേഗത പരിശോധനക്യാമറകള്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം റോഡപകടങ്ങള്‍ കുറയ്ക്കാനാവില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഫിലിപ്പ് ഹമ്മണ്ട് പറഞ്ഞു. അപകടമുണ്ടാവാനുള്ള മറ്റ് കാരണങ്ങള്‍ക്കുകൂടി പരിഹാരം കാണേണ്ടതുണ്ടെന്നതിനാലാണ് ഈ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമത്തെ മോട്ടോറിംങ് ഗ്രൂപ്പുകളും സ്വാഗതം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല