ലോകമെങ്ങുമുള്ള ചെറുപ്പക്കാര്‍ അശ്ലീലം കാണാനായി സമയം ചെലവവിടാറുണ്ടെന്ന കാര്യം അത്രവലിയ രഹസ്യമൊന്നുമല്ല. എന്നാല്‍ ഇതിനായി ഇവര്‍ ചെലവാക്കുന്ന സമയം കേട്ടാല്‍ ആരുമൊന്ന് ഞട്ടും. 18നും 24നും ഇടയ്ക്ക് തൊട്ടാല്‍ പൊട്ടുന്ന പരുവത്തിലുള്ള ചെറുപ്പക്കാര്‍ ആഴ്ചയില്‍ ശരാശരി രണ്ട് മണിക്കൂറെങ്കിലും പോണ്‍ കാണാന്‍ സമയം ചെലവിടാറുണ്ടെന്നാണ് ഒരു സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
18-24 പ്രായക്കാരായ ആയിരം പേര്‍ക്കിടയില്‍ ബിബിസി റേഡിയോ വണ്‍ ന്യൂസ്ബീറ്റാണ് ഈ സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്ന് പേര്‍ തങ്ങള്‍ കൂടുതല്‍ നേരം അശ്ലീലം കാണുന്നതില്‍ ആശങ്കയുള്ളവരാണ്. മൂന്നിലൊന്ന് പേര്‍ തീരെക്കുറച്ച് മാത്രം പോണ്‍ കാണുന്നവരാണ്. പങ്കാളികള്‍ക്ക് ഇത് ഇഷ്ടമല്ലെന്നും ഇവര്‍ വെളിപ്പെടുത്തി. പത്ത് മണിക്കൂറിലധികം അശ്ലീലം കണ്ട് ജീവിതം തന്നെ കുളമാക്കുന്നവര്‍ നാല് ശതമാനത്തോളം വരും.
അശ്ലീലം ആസ്വദിയ്ക്കുന്ന കാര്യത്തില്‍ ചെറുപ്പക്കാരികള്‍ അത്ര പുണ്യവതികളൊന്നുമല്ല. ആഴ്ചയില്‍ ശരാശരി 15 മിനിറ്റെങ്കിലും അശ്ലീലക്കാഴ്ചകള്‍ക്കായി ഇവര്‍ നീക്കിവെയ്ക്കുന്നുണ്ടെന്നും ബിബിസി സര്‍വേ വ്യക്തമാക്കുന്നു.
ഒരു രസത്തിന് വേണ്ടി അശ്ലീലം കാണുന്നതിനപ്പുറം കിടപ്പറയില്‍ തങ്ങളുടെ പ്രകടനത്തില്‍ ആകുലപ്പെട്ടാണ് പലരും രതിക്കാഴ്ചകള്‍ക്ക് പിന്നാലെ പോകുന്നത്. പോണ്‍ വീഡിയോയിലെ രംഗങ്ങള്‍ അതുപോലെ ആവര്‍ത്തിച്ചാല്‍ പങ്കാളികള്‍ ഇഷ്ടപ്പെടുന്നമെന്നാണ് ഇവരിലേറെയും കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല