1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2019

യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS) വാര്‍ഷിക ചാരിറ്റിയുടെ ഭാഗമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന മൂന്ന് വയസുകാരനായ അശ്വിന് വീട് നിര്‍മ്മിക്കാനുള്ള തുക ഇടുക്കി ജില്ലാ സംഗമം UK യുടെ കണ്‍വീനര്‍ ബാബു തോമസ്, ബെന്നി തോമസ്, എബ്രാഹം തോമസ് കളപ്പുരക്കല്‍, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

A Lബാബു, മെമ്പര്‍ വിജയമ്മ ജോസഫ്, BRC യിലെ സ്വപ്ന ടീച്ചര്‍, ജോഷി മണിമല, സിജോ എവറസ്റ്റ്, ബിജു കണിയാമ്പറമ്പില്‍, എന്നിവരുടെ നേത്യത്തില്‍ കോണ്‍ട്രാക്റ്റര്‍ ശരത് ഷാജിക്ക് തുക കൈമാറുകയും, വീട് പണി തുടങ്ങുകയും ചെയ്തു. യു കെയില്‍ ഉള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ പ്രതേകം അഭിനന്ദിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃക ആകട്ടെ എന്ന് പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജന പ്രതിനിധികളും ആശംസിക്കുകയും ചെയ്യ്തു:

ഈ വര്‍ഷത്തെ ക്രിസ്തുമസ് ചാരിറ്റി വഴി 6005പൗണ്ട് (550000 രുപാ) സമാഹരിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് സാധിച്ചു. അതില്‍ ഒരു ലക്ഷം രൂപാ വീതം മുരളീധരനും, ശിവദാസ് തേനനും കൈമാറിയിരുന്നു.  350000 രൂപാ അശ്വിനും കൈമാറി. ഇടുക്കി ജില്ലാ സംഗമമാണ് അശ്വിന്റെ വീട് പണിത് നല്കുന്നത്.

തങ്ങളുടെ ജന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്.

നിങ്ങള്‍ നല്‍കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും.
ഈ ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു..

ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യുകെയില്‍ ഉള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും, ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമത്തിനും, ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.

മെയ് 4ന് ബര്‍മിംങ്ങ്ഹാമില്‍ വെച്ച് നടക്കുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ ഇടുക്കി ജില്ലക്കാരയും ഹാര്‍ദവമായി ക്ഷണിച്ചു കൊണ്ട്, ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍,

ബാബു തോമസ്
PH O7730883823.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.