ലണ്ടന്‍: താല്‍പ്പര്യമില്ലാത്ത വിവാഹത്തിനുശേഷം ലണ്ടനിലെത്തുന്ന ഏഷ്യക്കാര്‍ ഇംഗ്ലീഷ് പെണ്‍കുട്ടികളെ വേട്ടയാടുന്നതായി ആരോപണം. രാഷ്ട്രീയക്കാരനും മുസ്ലിം മതവിഭാഗക്കാരനുമായ അഹമ്മദ് പ്രഭുവാണ് ഏഷ്യക്കാരെ പ്രത്യേകിച്ച് പാക്കിസ്ഥാനില്‍ നിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് ആരോപണമുന്നയിച്ചിരിക്കുന്നത്.
ലണ്ടനിലെ ബന്ധുക്കളെ വിവാഹം കഴിച്ചെത്തുന്ന പാക്കിസ്ഥാന് യുവാക്കളാണ് വെള്ളക്കാരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്ന് അഹമ്മദ് പറഞ്ഞു. യുവാക്കള്‍ക്ക് താല്പ്പര്യമില്ലാതെയായിരിക്കും പല വിവാഹങ്ങളും. തുടര്‍ന്ന് ഇവര്‍ പങ്കാളിയെ കൈവിട്ട് ചെറുപ്പക്കാരികളായ സ്ത്രീകളെ ലക്ഷ്യമിടുകയാണെന്നും അഹമ്മദ് പ്രഭു ആരോപിച്ചു.
അതിനിടെ അഹമ്മദ് പ്രഭുവിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചേക്കുമെന്നാണ് സൂചന. ഇതാദ്യമായാണ് ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വിവാദപ്രസ്താവനയുമായി രംഗത്തെത്തിയത്.
വെള്ളക്കാരികളായ സ്ത്രീകളെ പാക്കിസ്ഥാനില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ലക്ഷ്യമിടുന്നുവെന്ന മുന്‍ ആഭ്യന്തരസെക്രട്ടറി ജാക് സ്ട്രോയുടെ പ്രസ്താവനയും ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. മുഹമ്മദ ലയ്ഖത്ത്, അബിദ് സാദിഖി എന്നീ പാക്കിസ്ഥാന്‍കാരെ 11 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 26ലധികം വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല