സിഡ്‌നി സമാധാന പുരസ്‌ക്കാരം വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്. ‘ മനുഷ്യാവകാശത്തിനായി വാദിക്കാന്‍ അമാനുഷിക ധൈര്യം പ്രകടിപ്പിച്ചതിനാണ് ‘ അസാഞ്ജിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. 14 വര്‍ഷത്തിനിടെ ദലൈലാമക്കും നെല്‍സണ്‍ മണ്ഡേലക്കും ജപ്പാനിലെ ബുദ്ധ നേതാവ് ദൈസാകു ഇകേദക്കും മാത്രമാണ് മുമ്പ് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുളളത്.
വര്‍ഷങ്ങളായി ലോകമെമ്പാടുമുളള സര്‍ക്കാറുകള്‍ പൗരന്‍മാരെ വഞ്ചിതരാക്കുന്നതിന്റെ പച്ചയാവിഷ്‌ക്കാരം പുറത്തുകൊണ്ടുവരാന്‍ അസാഞ്ജ് കാണിച്ച ധൈര്യം പ്രശംസ അര്‍ഹിക്കുന്നതായാണ് വിലയിരുത്തല്‍. അസാഞ്ജ് മാധ്യമപ്രവര്‍ത്തനത്തിന് പുതിയ മാനദണഡ്ം കൊണ്ടു വന്നതായി സംഘടന ഡയറക്ടര്‍ സ്റ്റുവര്‍ട്ട് റീസ് അഭിപ്രായപ്പെട്ടു. സര്‍ക്കാരും ജനവും തമ്മില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും വിക്കിലീക്‌സിനായിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല