ലണ്ടന്‍: വിക്കിലീക്‌സ് തുടര്‍ന്നുകൊണ്ടുപോകാന്‍ പണത്തിനായി ‘വിക്കിലീക്‌സ്’ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജ് ആത്മകഥയെഴുതുന്നു. എഴുതാന്‍ പോകുന്ന ആത്മകഥയ്ക്കായി 11 ലക്ഷം പൗണ്ടിന്റെ (9.5 കോടിയിലേറെ രൂപ) കരാറിലൊപ്പിട്ടതായി അസാഞ്ജ് പറഞ്ഞു.
”ആത്മകഥ എഴുതണമെന്ന് ഞാനാഗ്രഹിച്ചതല്ല. എന്നാല്‍ എഴുതേണ്ടിവന്നിരിക്കുകയാണ്. നിയമക്കുരുക്കില്‍പ്പെട്ട് ഇതിനകം രണ്ടുലക്ഷം ഡോളര്‍ ചെലവിട്ടുകഴിഞ്ഞു. ‘വിക്കിലീക്‌സ്’ തുടര്‍ന്നുകൊണ്ടുപോകാന്‍ പണമാവശ്യമുണ്ട്”- അസാഞ്ജ് പറഞ്ഞു.
അമേരിക്കയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് വിക്കിലീക്‌സിന് സംഭാവന നല്‍കുന്നത് യൂഡിറ്റ് കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കര്‍മാരായ പേപാല്‍ എന്നിവ തടഞ്ഞിരുന്നു. ബാങ്ക് ഓഫ് അമേരിക്കയും സംഭാവനകള്‍ വിലക്കിയിട്ടുണ്ട്.
അമേരിക്കയ്ക്ക് വിട്ടുകൊടുക്കാനുള്ള സ്വീഡന്റെ ശ്രമങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിലാണ് ഓസ്‌ട്രേലിയന്‍ പത്രപ്രവര്‍ത്തകനായ അസാഞ്ജ് ഇപ്പോള്‍. ”ബ്രിട്ടനില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ എനിക്കു പേടിയില്ല. എന്നാല്‍ സ്വീഡനില്‍ പോയി ചോദ്യങ്ങള്‍ നേരിടാന്‍ പേടിയുണ്ട്. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ എന്നെ ഹൈടെക് ഭീകരന്‍ എന്നാണ് വിശേഷിപ്പിച്ചത്” -അസാഞ്ജ് പറഞ്ഞു.
അമേരിക്കന്‍ പ്രസാധകരായ ആല്‍ഫ്രഡ് എ. നോഫാണ് ആത്മകഥയുടെ അമേരിക്കന്‍ പ്രസാധകര്‍. എട്ടു ലക്ഷം ഡോളര്‍ അവര്‍ കൊടുക്കും. ബ്രിട്ടീഷ് കമ്പനിയായ കാനണ്‍ ഗേറ്റുമായുള്ള കരാര്‍ വഴി അഞ്ചുലക്ഷം ഡോളറും ലഭിക്കും. മറ്റു അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ചെറുകരാറുകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല