ലണ്ടന്‍: അമേരിക്കയുടെ കൈയില്‍ കിട്ടിയാല്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാജെ വധശിക്ഷയ്ക്കിരയാക്കപ്പെട്ടേക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്.
ഡിസ്ട്രിക്ട് ജഡ്ഡ് നിക്കൊളാസ് ഇവാന്‍സിനു മുന്നില്‍ അസാന്‍ജെ ഇന്ന് ഹാജരായ വേളയിലാണ് അഭിഭാഷകന് ഈ പരാമര്‍ശം നടത്തിയത്. ഗര്‍ഭനിരോധന ഉറ ധരിക്കാതെ യുവതികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന കേസില്‍ സ്വീഡന് അസാന്‍ജെയെ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച വാചാരണയ്ക്കു മുന്നോടിയായാണ് അസാന്‍ജെ ഇന്ന് കോടതിയില്‍ ഹാജരായത്. കോടതി അദ്ദേഹത്തിന്റെ പേര്, പ്രായം തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം കേസ് വിചാരണയ്ക്കായി ഫെബ്രുവരി ഏഴിലേക്കു മാറ്റി. ആസാന്ജെയെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് അമേരിക്കയും.
ഇതേസമയം, തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുണ്ടുകൊണ്ട് യു.എസ് അന്വേഷണോദ്യോഗസ്ഥര്‍ ട്വിറ്റര്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് വിക്കിലീക്സ് പറഞ്ഞിരുന്നു.
ട്വിറ്റര്‍ അക്കൗണ്ടിലെ സ്വകാര്യ സന്ദേശങ്ങള്‍, വ്യക്തികളുടെ പേരുവിവരങ്ങള്‍, വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയന്‍
അസാന്‍ജെയുടെയും സഹായികളുടെയും സ്വകാര്യ വിവരങ്ങള്‍ എന്നിവ അറിയാന്‍ കോടതി ഉത്തരവിന്റെ അടിസ്ഥാ
നത്തിലാണ് യു.എസ് അന്വേഷകര്‍ ട്വിറ്റര്‍ കമ്പനിയെ സമീപിച്ചതെന്നും വിക്കീലീക്സ് പ്രസ്താവനയില്‍ പറയുകയുണ്ടായി.
വിക്കീലീക്സും അതിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയും അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കംകെടുത്താന്‍
തുടങ്ങിയിട്ട് നാളേറെയായി. ഏതുവിധേനെയും അസാന്‍ജെയെ പൂട്ടാനുള്ള ശ്രമത്തിലാണ് ഒബാമ ഭരണകൂടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല