മലയാള നടി അസിന് തോട്ടുങ്കല്‍ വീണ്ടും ബോളിവുഡിലേക്ക്. ഷാരൂഖ് ഖാന് ചിത്രത്തിലൂടെയാണ് അസിന്റെ രണ്ടാം വരവ്. വിശാല്‍ ഭരദ്വാജാണ് സംവിധായകന്. പുതുവര്‍ഷത്തില്‍ ബോളിവുഡിലെ കിംഗ് ഖാനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അസിന്. അതുമാത്രമല്ല , ഈ ചിത്രത്തോടെ ബോളിവുഡിലെ ഖാന് ത്രിമൂര്‍ത്തികളുടെ നായികയായി എന്ന നേട്ടവും അസിന് സ്വന്തമാക്കാം.
ഷാരൂഖ് പഞ്ചാബിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ബ്രാഹ്മണ യുവതിയായാണ് അസിന് അഭിനയിക്കുന്നത്. നേരത്തേ, കമലഹാസന്റെ ദശാവതാരത്തില്‍ അസിന് ബ്രാഹ്മണ പെണ്‍കുട്ടിയുടെ വേഷമായിരുന്നു. പ്രിയങ്ക ചോപ്ര, കത്രീനാ കൈഫ്, ദീപികാ പദുക്കോണ്‍ എന്നിവരെയെല്ലാം പരിഗണിച്ചെങ്കിലും ഒടുവില്‍ അസിന് നറുക്ക് വീഴുകയായിരുന്നു. ദശാവതാരത്തിലെ മികച്ച പ്രകടനമാണ് വിശാല്‍ ഭരദ്വാജിനെ ആകര്‍ഷിച്ചതെന്നാണ് സൂചന.
തമിഴിലെ സൂപ്പര്‍ ഹിറ്റായ ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെയായിരുന്നു അസിന്റെ ബോളിവുഡ് അരങ്ങേറ്റം. ആമിര്‍ ഖാന് ആയിരുന്നു നായകന് . സല്മാന് ഖാനൊപ്പം ലണ്ടന്‍ ഡ്രീംസ്, റെഡി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തുടര്‍ന്ന് അസിന് തമിഴ് സിനിമയിലേക്ക് മടങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല