സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയോടുള്ള അസൂയ മൂത്ത രണ്ടാം സ്ഥാനക്കാരി കിരീടം തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞു. ബ്രസീലിൽ നടന്ന മിസ് ആമസോൺ മത്സരത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സൗന്ദര്യ റാണിയായ കരോളിന ടോലേഡയുടെ കിരീടമാണ് രണ്ടാം സ്ഥാനക്കാരിയായ ഷീസ്‌ലേൻ ഹയാല തട്ടിയെടുത്ത് നിലത്തെറിഞ്ഞത്. തുടർന്ന് ഹയാല ടോലേഡയുടെ നേരെ കൈചൂണ്ടി അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു.
ഫലം പ്രഖ്യപനം കഴിഞ്ഞ് വിധികർത്താക്കൾ ടോലേഡയെ കിരീടം ചൂടിക്കുമ്പോൾ ഹയാല പാഞ്ഞെത്തുകയായിരുന്നു. അതിനകം ടോലേഡയുടെ തലയിൽ അണിയിച്ചിരുന്ന കിരീടം ഹയാല തട്ടിപ്പറിച്ച് എടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു.
തുടർന്ന് റാണിയായ ടോലേഡ കിരീടം മോഷ്ടിച്ചതാണെന്ന് ആക്രോശിച്ച് ഹയാല വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഹയാലക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തെക്കുറച്ച് ആലോചിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല