ഇപോ: സുല്‍ത്താന്‍ അസ്ലാന്‍ഷാ ഹോക്കി കിരീടം ആസ്‌ട്രേലിയ സ്വന്തമാക്കി. കലാശപ്പോരാട്ടത്തില്‍ കടുത്തമല്‍സരത്തിനൊടുവില്‍ പാക്കിസ്ഥാനെ 3-2നാണ് കംഗാരുക്കള്‍ തോല്‍പ്പിച്ചത്.
ക്രിസ്റ്റഫര്‍ സിറില്ലോയുടെ ഗോള്‍ഡന്‍ ഗോളാണ് കംഗാരുക്കള്‍ക്ക് തുണയായത്. എക്‌സ്ട്രാ ടൈമിന്റെ പതിമൂന്നാംമിനുറ്റിലാണ് ക്രിസ്റ്റഫര്‍ ഗോള്‍നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍ നേടി സമനിലയിലായിരുന്നു. ഗ്ലെന്‍ ടെര്‍ണര്‍, സിറില്ലോ എന്നിവര്‍ ആസ്‌ട്രേലിയക്കായി ഗോള്‍ നേടിയപ്പോള്‍ സുഹൈല്‍ അബ്ബാസ്, റഹ്മാന്‍ ബട്ട് എന്നിവര്‍ പാക്കിസ്ഥാനായി വലകുലുക്കി.
ആസ്‌ട്രേലിയയുടെ ആറാം കിരീടനേട്ടമാണിത്. അഞ്ചു തവണ ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യയുടെ റെക്കോര്‍ഡാണ് കംഗാരുക്കള്‍ മറികടന്നത്. അതിനിടെ ദക്ഷിണ കൊറിയയോട് 2-1ന് തോറ്റ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ആറാമതായാണ് ഫിനിഷ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല