ഷാജി കൈലാസിന്റെ അടുത്തിടെ റീലീസ് ചെയ്ത മലയാള ചലച്ചിത്രം ആഗസ്റ്റ് 15 തമിഴിലേക്ക് ഡബ്ബ് ചെയ്യുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തിയത്.
1988 എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി പെരുമാള്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയ ആഗസ്റ്റ് 1 ന്റെ രണ്ടാം ഭാഗമാണ് ആഗസ്റ്റ് 15.
ആദ്യ ചിത്രം വന്‍വിജയം നേടിയെങ്കില്‍ ആഗസ്റ്റ് 15 അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ കുറവ് തമിഴിലൂടെ പരിഹരിക്കുമെന്നാണ് കേള്‍ക്കുന്നത്.
മമ്മൂട്ടിക്കു പുറമേ സിദ്ദിഖ്, ലാലു അലക്‌സ്, നെടുമുടിവേണു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തലൈവാസല്‍ വിജയ്, ശ്വേതാമേനോന്‍, മേഘ്‌ന രാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എം.മണി നിര്‍മ്മിച്ച ചിത്രത്തിന് ദീപക് ദേവാണ് സംഗീതം നല്‍കിയത്.
എം.പ്രഭാകരനാണ് ചിത്രം തമിഴിലേക്ക് മൊഴിമാറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല