1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2017

എബിന്‍ ബേബി: പൊന്നിന്‍ ചിങ്ങത്തിലെ പൂവണിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണമാഘോഷിച്ചപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റല മലയാളികളെ പഴയ ഒരു ഓണക്കാലത്തിലേക്കു കൂട്ടികൊണ്ടു പോയതു ആഘോഷങ്ങളുടെയും, നിറപ്പകിട്ടിന്റയും, താളമേളകളുടേയും, രുചികരമായ ഓണസദ്യക്കെല്ലാം ഒപ്പമാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ മനസുകളില്‍ സന്തോഷത്തിന്റയും ആര്‍പ്പുവിളികളുടേയും പൂക്കളം തീര്‍ത്ത, സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയില്‍ നാവില്‍ രുചിയേറുന്ന ഓണസദ്യയുമായി എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെപ്തംബര് 10 ഞാറാഴ്യ്ച്ച ദിവസം മുഴുവന്‍ സമയവും മാറ്റിവച്ചു ഓണം ആഘോഷിച്ചു.

സ്റ്റോക്ക് ഓണ്‍ ട്രെന്റല ബ്രോഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന ഓണാഘോഷത്തിലേക്കു മലയാളികളുടെ തിരയൊഴുക്കു തന്നയായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ എല്ലാവര്ക്കും പങ്കടുക്കുവാന്‍ ഉതകുന്ന രീതിയില്‍ മത്സരങ്ങള്‍ക്കു തുടക്കം, ഓണത്തിന് മാറ്റുകൂട്ടുവാന്‍ വടംവലി കൂടിയായപ്പോള്‍ ബ്രോഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്റര്‍ ഒരു കൊച്ചു കേരളമായി മാറി. വടംവലി അവസാനിച്ചതോടെ ഓണസദ്യയിലേക്കു. എസ് എം എയിലെ വീടുകളില്‍ പാകം ചൈതടുത്ത ഓണസദ്യ വായില്‍ വെള്ളമൂറുന്ന രുചിക്കൂട്ട് നല്‍കി. ഇതിനെല്ലാം സാക്ഷി ആയിക്കൊണ്ട് സ്റ്റോക്കിലെ മലയാളീ മനസുകളെ പഴയകാലത്തിന്റ ഓര്‍മ്മകള്‍ വിതറി യൂത്ത് ഓഫ് എസ് എം എയിലെ കുട്ടികള്‍ ഒരുക്കിയ അതിമനോഹരമായ പൂക്കളംസ്റ്റേജിന്റ തൊട്ടു താഴയായിട്ടുണ്ടായിരുന്നു.

പാട്ടുകളും, പ്രെസ്റ്റന്‍ ബോയ്‌സിന്റ ചെണ്ടമേളവും, എസ് എം എയിലെ കലാകാരികളുടെ തിരുവാതിരയുമൊക്കെയായി ഓണാഘോഷം പൊടിപൊടിച്ചപ്പോള്‍ എസ് എം എ യുടെ പ്രസിഡന്റ് വിനു ഹോര്‍മിസ് അധിക്ഷ്യനായി സാംസ്‌കാരിക സമ്മളനം, ഏവര്‍ക്കും സ്വാഗതം ഏകി സെക്രട്ടറി ജോബി ജോസ്, വേദിയില്‍ ട്രഷറര്‍ വിന്‍സെന്റ് കുര്യാക്കോസ്, യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, വൈസ് പ്രസിഡന്റ് സിജി സോണി, ജോയിന്റ് സെക്രെട്ടറി ടോമി ജോസഫ്, മുന്‍ പ്രസിഡന്റ് റിജോ ജോണ്‍ , മുന്‍ സെക്രട്ടറിഉം പി ആര്‍ ഓ യുമായ എബിന്‍ ബേബി, കോണ്‍വെനിര്‍മാരായ ക്രിസ്ടി സെബാസ്റ്റ്യന്‍, ജോസ് മാത്യു ജിജി ജസ്റ്റിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തിരുവോണ ദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റ പ്രജകളെക്കാണാന്‍ വന്നെന്നുള്ള വിശ്വാസം തെറ്റിക്കാത്ത താളമേളകളുടേയും, മുത്തുക്കുടകളുടെയും നോട്ടിങ്ഹാം ബോയിസ്ന്റ പുലികളികളും ഒത്തു ചേര്‍ന്നു മഹാബലി (ജോയ് ജോസഫ്) തമ്പുരാന്റ ആഗമനം. പിന്നീട് ഔദിയോഗികമായ ഉല്‍ഘടനം പ്രസിഡന്റ് വിനു ഹോര്‍മിസ് യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മറ്റു ഭാരവാഹികളും ചേര്‍ന്നു നിര്‍വഹിച്ചു. ആശംസ നല്‍കിക്കൊണ്ട് യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, കോണ്‍വെനീര്‍ ക്രിസ്ടി സെബാസ്റ്റ്യന്‍, മനോഹരമായ ഒരു സന്ദെശം നല്‍കിക്കൊണ്ട് ഷാജിച്ചേട്ടന്‍ (എബ്രഹാം ടി എബ്രഹാം) എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ് എം എ അംഗമായ യുക്മ പ്രേസിടെന്റിന പൊന്നാട അണിയിച്ചു ആദരിച്ചു. അക്കാദമിക് ലെവലിലും യുക്മ നാഷണല്‍ മീറ്റിലും കഴിവ് തെളിയിച്ചവരെ എസ് എം എ ആദരിച്ചു വൈസ് പ്രസിഡന്റ് സിജി സോണിയുടെ നന്ദി പ്രകാശനത്തോട സാംസ്‌കാരിക സമ്മളനത്തിനു തിരശീല വീണു.

നിറപ്പകിട്ടാര്‍ന്ന താളമേളകളുടെ പെരുമ്പറ മുഴക്കിയത് പത്തോളം പേര അണിനിരത്തി പ്രെസ്റ്റന്‍ ചെണ്ടമേളക്കാരാണ്. പാട്ടുകളും ക്ലാസിക്കല്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സ്‌മോക്കയായി ആഘോഷം ഇടമുറിയാത്ത മുന്നേറിയപ്പോള്‍, യൂത്ത് ഓഫ് എസ് എം എയിലെ കുട്ടികളുടെ ചിട്ടയായ ആങ്കറിങ് ആസ്വാദകരെ പിടിച്ചിരുത്തി. ഓണസദ്യകൊണ്ടു തീര്‍ന്നു എന്ന് കരുതിയവരുടെ പ്രീതീക്ഷ മാറ്റിമറിച്ചുകൊണ്ടു ഏഴു മണിയോടെ ചൂട് ദോശയും ചമ്മന്തിയും സാമ്പാറും നല്‍കിയപ്പോള്‍ ഇങ്ങന ആണെങ്കില്‍ മാവേലിക്ക് തിരിച്ചു പോകാന്‍ മടിയാകും എന്ന് സ്റ്റോക്ക് മലയാളികളുടെ അടക്കം പറച്ചില്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.