ലണ്ടന്‍: ആണവ നിലയങ്ങളിലെ വികിരണങ്ങളും, അണുബോംബ് പരീക്ഷണങ്ങളും ലോകത്ത് ജനിച്ചുവീഴുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ചെര്‍ണോബില്‍ ദുരന്തം പോലെ ഭൂമിയിലുണ്ടാവുന്ന ദുരന്തത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന ഈ സ്‌ഫോടനങ്ങള്‍ ജനിക്കുന്ന കുട്ടികളുടെ ലിംഗത്തെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
ജര്‍മ്മനിയിലെ ഹെല്‍മ്‌ഹോള്‍ട്‌സ് സെന്‍ട്രം മ്യൂനിച്ചിലെ ശാസ്ത്രജ്ഞന്‍മാരാണ് പഠനം നടത്തിയിരിക്കുന്നത്. ഇതിനായി യു.എസിലെയും 39 യൂറോപ്യന്‍ രാജ്യങ്ങളിലെയും 1975 മുതല്‍ 2007 വരെയുള്ള ജനസംഖ്യാ കണക്ക് പരിശോധിച്ചു. 1964മുതല്‍ 1975വരെ ഈ രാജ്യങ്ങളില്‍ ജനിച്ചുവീഴുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 1986മുതല്‍ മിക്ക കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടേയും സ്ഥിതി ഇതാണ്.
1960-1970കളില്‍ നടത്തിയ അണ്വായുധ പരീക്ഷണങ്ങളും അതിനെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ വ്യാപിച്ച റേഡിയോ ആക്ടീവ് ആറ്റവുമാണ് ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അന്തരീക്ഷത്തിലൂടെ ഇത് ലോകം മുഴുവനും വ്യാപിക്കും. 1986മുതല്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ബാധിച്ചത് ചെര്‍ണോബില്‍ ആണവ ദുരന്തമാണെന്നും ശാസ്ത്രജ്ഞര്‍മാര്‍ പറയുന്നു. ചെര്‍ണോബില്‍ ദുരന്തം അതിന്റെ സമീപ പ്രദേശങ്ങളെ മാത്രമാണ് ബാധിച്ചിട്ടുള്ളത്. അവിടെനിന്നും അമേരിക്ക വളരെ ദൂരെയായതിനാല്‍ അമേരിക്കയെ ഇത് ബാധിച്ചിട്ടില്ലെന്നും കണ്ടെത്തി.
ചെര്‍ണോബിലിന് അടുത്തുള്ള പ്രദേശങ്ങളില്‍ ഇത് കൂടുതല്‍ ബാധിച്ചിട്ടുണ്ടെന്ന് മുനിച്ചിലെ റിസര്‍ച്ച് സെന്റ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്തിലെ ഹാഗന്‍ സ്‌കേര്‍ബ് പറയുന്നു. ഫ്രാന്‍സിനേക്കാള്‍ ദുരന്തമുണ്ടായ ഉക്രയിനാലാണ് കൂടുതല്‍ പുരുഷന്‍മാര്‍ ജനിച്ചിരിക്കുന്നത്.
ഫുക്കുഷിമയിലുണ്ടായ ആണവദുരന്തം യു.എസിലും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വര്‍ധിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫുകുഷിമയില്‍ നിന്നും എത്രത്തോളം റേഡിയോ ആക്ടീവ് കണങ്ങള്‍ പുറത്തുപോയി എന്നോ, അത് ലോകത്തില്‍ എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്നോ പറയാന്‍ കഴിയില്ലെന്ന് സ്‌കേര്‍ബ് വ്യക്തമാക്കി. ചിലപ്പോള്‍ ഇത് ജപ്പാനില്‍ മാത്രം ഒതുങ്ങും. എന്നാല്‍ ഇത് ജലത്തിലും വായുവിലും വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഇതിന്റെ പരിണിതഫലം നമുക്ക് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളെയാണിത് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ സ്ത്രീപുരുഷ അനുപാതം 105:100 എന്നതാണ്. റേഡിയേഷന്‍ കാരണം ഈ അനുപാതത്തിലുണ്ടായ വര്‍ധനവ് 1% കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല