1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011

ജപ്പാനിലെ ഫുക്കുഷിമ ന്യൂക്ലിയര്‍ പ്ലാന്റില്‍ നിന്നും റേഡയേഷനുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് തങ്ങളുടെതായി പ്രചരിക്കുന്ന മെസ്സേജ് വ്യാജമാണെന്ന് ബി.ബി.സി അറിയിച്ചു. ഈ സന്ദേശം ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. തിങ്കഴാഴ്ച മുതല്‍ ഈ സന്ദേശം പ്രചരിക്കുന്നുണ്ട്. അടുത്തുണ്ടാവാനിടയുള്ള റേഡിയേഷനെക്കുറിച്ച് ജനങ്ങളെ മുന്നറിയിപ്പ് നല്‍കുകയാണ് സന്ദേശം. എന്നാല്‍ ഇത് തങ്ങള്‍ പുറപ്പെടുവിച്ചതല്ല- ബി.ബി.സി വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

സന്ദേശത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സിലും മറ്റും സ്‌കൂളുകളും തൊഴിലിടങ്ങളും അടച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ജപ്പാന്‍ ദുരന്തത്തിന് ശേഷം ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും ജനങ്ങളെ വഞ്ചിതരാക്കുന്ന ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്- ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജപ്പാന്‍ സുനാമിയെന്ന പേരില്‍ മെയിലില്‍ എത്തുന്ന സന്ദേശങ്ങള്‍ പലതും വൈറസുകളാണെന്നും ഇത് തുറക്കുന്നത് കംപ്യൂട്ടറുകളെ ഗുരുതരമായി ബാധിക്കുമെന്നും യു.എസ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനസ് ടീം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫിലിപ്പീന്‍സിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ജപ്പാനില്‍ റേഡിയേഷന്‍ നിരക്ക് ഉയര്‍ന്നാലും ജനങ്ങള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു.

ബി.ബി.സിയുടെതെന്ന പേരില്‍ വ്യാജമായി പ്രചരിച്ച സന്ദേശം


BBC Flashnews: Japan gov’t confirms radiation leak at Fukushima nuclear plants. Asian coutnries should take necessary precautions. Remain indoors first 24hours. Close doors and windows. Swab neck skin with betadine where thyroid area is, radiation hits thyroid first. Take etxra precaution, radiation may hit Philippines.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.