സ്വന്തം ലേഖകന്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണം, കോട്ടയം പള്ളിക്കൂടത്തിലെ നിയമം വിവാദമാകുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയുമായ മേരി റോയി പ്രിന്‍സിപ്പലായിരിക്കുന്ന കോട്ടയത്തെ പള്ളിക്കൂടം എന്ന സ്‌കൂളിലാണ് പുതിയ വിവാദ നിയമം.
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഇടപഴകുന്നതു സംബന്ധിച്ച് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളുടെ കൂട്ടത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അകലം എപ്പോഴും ഒരു മീറ്ററായി കര്‍ശനമായി പാലിച്ചുകൊള്ളണമെന്ന പരാമര്‍ശമുള്ളത്.
കോട്ടയം ജില്ലയിലെ പ്രശസ്ത സ്‌കൂളാണ് പള്ളിക്കൂടം. ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര ബഹുമാനത്തോടെ പെരുമാറണം. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഇടയിലുള്ള അകലം എപ്പോഴും ചുരുങ്ങിയത് ഒരു മീറ്ററായിരിക്കണം. ഉയര്‍ന്ന ക്ലാസിലെ കുട്ടികള്‍ താഴ്ന്ന ക്ലാസിലെ കുട്ടികളുമായി സൗഹൃദം ഒഴിവാക്കണം.. പള്ളിക്കൂടം സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ചട്ടങ്ങളില്‍ പറയുന്നു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേപ്പോലെ തുല്യ അവകാശം വേണമെന്ന് വാദിച്ച് നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയ ആളാണ് മേരി റോയി എന്നതാണ് രസകരമായ വസ്തുത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല