അലക്‌സ് വര്‍ഗീസ്: ജീവിത തിരക്കുകളിലും ഭാരങ്ങളിലും വിഷമിച്ചിരുന്ന അനേകര്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്ന സൗഖ്യ ദിനങ്ങളാണ് ഓശോ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
തകര്‍ച്ചയുടേയും വേദനകളുടേയും നടുവില്‍ യേശുക്രിസ്തു നല്‍കുന്ന സന്തോഷവും സമാധാനവും അനുഭവിക്കാന്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ ദൈവകൃപയില്‍ നിലനില്‍ക്കുവാന്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി തങ്ങളുടെ കഴിവുകളും സമയവും സമര്‍പ്പിക്കുവാന്‍ വിവിധങ്ങളായ മേഖലകളില്‍ യൂറോപ്പിന് പ്രത്യാശയായി വിശ്വാസത്തിന്റെ ഈ ഉത്സവം പരിശുദ്ധാത്മാവിനാല്‍ വഴി നടത്തപ്പെടുന്നു.
കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ആഗോള പ്രസിഡന്റ് മിഷേല്‍ മൊറാനും സെഹിയോന്‍ യൂറോപ്പ് ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്ന ശുശ്രൂഷകള്‍ ദൈവജനത്തിന് അനുഗ്രഹദായകമായി മാറും.
പരി.പിതാവിന്റെ ആഹ്വാനത്തോടു ചേര്‍ന്ന് വെള്ളിയാഴ്ച(4 മാര്‍ച്ച്) രാത്രി പത്തു മുതല്‍ രാവിലെ 10 വരെ ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സെന്റ് ജെറാര്‍ഡില്‍ വച്ച് നടത്തപ്പെടുന്നു(Castle way,B35 6JT)
ഇംഗ്ലിഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന ശുശ്രൂഷകളിലേത് ഏവരേയും സ്വാഗതം ചെയ്യുന്നു.ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന അഭിഷേകാഗ്‌നി വലിയ താല്‍പര്യത്തോടെയാണ് അനേകം മാതാപിതാക്കള്‍ കാണുന്നത്.ഇംഗ്ലീഷ് സംസാരിക്കുന്ന വിവിധ ഭാഷക്കാരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ സമാധാനം അനുഭവിക്കാനും പങ്കുവയ്ക്കാനും ഒരുമയോടെ പ്രാര്‍ത്ഥിക്കാം,ഒന്നു ചേരാം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല