ബ്രിട്ടിഷുകാരനായ പൗരനെയും കനേഡിയന്‍ യുവതിയെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് അമേരിക്കക്കാരിയായ നേഴ്‌സിന് ജയില്‍ ശിക്ഷവിധിച്ചു. എന്നാല്‍ സാധാരണ ജയില്‍ ശിക്ഷയല്ല നേഴ്‌സായ വില്യം മെല്‍ച്ചെര്‍ട്ട് ഡിങ്കലിന് വിധിച്ചത്, അല്‍പ്പം വ്യത്യസ്തമായ ശിക്ഷയായിരുന്നു.
ആത്മഹത്യ ചെയ്തതിന്റെ ഓരോ വാര്‍ഷികത്തിലും ജയിലില്‍ കഴിയണമെന്നാണ് കോടതി ശിക്ഷവിധിച്ചത്. തുടര്‍ച്ചയായ പത്തുവര്‍ഷം ഇതേശിക്ഷ അനുഭവിക്കണമെന്നും റൈസ്‌കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് തോമസ് ന്യൂവിലെ വിധിക്കുകയായിരുന്നു. ഒരുവര്‍ഷത്തെ തടവുശിക്ഷയാണ് ഡിങ്കലിന് വിധിച്ചത്. ഇത് ജൂണ്‍ ഒന്നുമുതലായിരിക്കും തടവുശിക്ഷ ആരംഭിക്കുക.
എന്നാല്‍ 320 ദിവസം മാത്രം ഇങ്ങനെ ശിക്ഷ അനുഭവിച്ചാല്‍ മതി. ആത്മഹത്യചെയ്തവരുടെ വാര്‍ഷികം വരുമ്പോള്‍ ബാക്കിയുള്ള ശിക്ഷകൂടി അനുഭവിക്കണമെന്നുമാണ് ശിക്ഷവിധിച്ചത്. 2005ലായിരുന്നു ബ്രിട്ടിഷുകാരനായ മാര്‍ക്ക് ഡ്രൈബ്രോ ആത്മഹത്യ ചെയ്തത്. ഇതിനുള്ള എല്ലാ സഹായവും ഇന്റര്‍നെറ്റിലൂടെ നല്‍കിയത് ഡിങ്കലായിരുന്നു. എങ്ങനെ മരിക്കാമെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കുകയായിരുന്നു ഡിങ്കല്‍.
2008ല്‍ കനേഡിയയിലെ 18 വയസുള്ള നാഡിയ കജൗജി നദിയിലേക്ക് ചാടിമരിക്കാന്‍ കാരണവും ഡിങ്കലായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. ഡിങ്കലിന് നല്‍കിയ ശിക്ഷ മാതൃകാപരമാണെന്ന് ഡ്രൈബ്രോയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മിനസെറ്റോയിലെ നിയമപ്രകാരം ഏതാണ്ട് 15 വര്‍ഷം വരെ തടവുലഭിക്കേണ്ട കുറ്റമാണ് ഡിങ്കല്‍ ചെയ്തിട്ടുള്ളത്. 18,000 അമേരിക്കന്‍ ഡോളര്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല