അവാര്‍ഡുകള്‍ക്കു പിന്നാലെ വിവാദങ്ങളും ആദാമിന്റെ അബുവിനെ വിടാതെ പിടികൂടിയിരിക്കുകയാണ്. ചിത്രത്തിന് ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടും ചിത്രം പ്രദര്‍ശിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. വിവാദങ്ങള്‍ തന്നെ കാരണം.
നിര്‍മ്മാണ അവകാശത്തെ ചൊല്ലിയായിരുന്നു ആദ്യവിവാദം. അത് കോടതിയിലെത്തിയപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കഥയെ ചൊല്ലിയാണ് പുതിയ വിവാദം. ചിത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു പുറത്തിറങ്ങിയ മരുപ്പച്ച എന്ന തന്റെ ഹ്രസ്വചിത്രം കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന് പറഞ്ഞ് അബ്ബാസ് കാളത്തോട് രംഗത്തെത്തിയിരിക്കുകയാണ്.
മരുപ്പച്ചയില്‍ ഇര്‍ഷാദാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ ത്രഡ് മോഷ്ടിച്ചാണ് സലിം ആദാമിന്റെ അബുവിന് തിരക്കഥയുണ്ടാക്കിയതെന്നും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായ ഗാനരംഗത്തിലെ ദൃശ്യങ്ങള്‍ മരുപ്പച്ചയുടേത് കോപ്പിയടിച്ചതാണെന്നും ഇയാള്‍ ആരോപിക്കുന്നു.
ഏതായാലും പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പു തന്നെ ആദാമിന്റെ അബു അവകാശ തര്‍ക്കം കൊണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്.
ജി സമര്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല