മലയാളത്തിന് ദേശീയ അവാര്‍ഡ് സമ്മാനിച്ച ചിത്രം ‘ആദാമിന്റെ മകന്‍ അബു’ ഹിന്ദിയില്‍ വരുന്നു എന്ന വാര്‍ത്ത കരണ്‍ ജോഹര്‍ തള്ളിക്കളയുന്നു. ദേശീയ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് ദിസവങ്ങള്‍ക്കുള്ളില്‍ തന്നെ ആദാമിന്റെ മകന്‍ അബു ഹിന്ദിയിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം റിമേക്ക് ചെയ്യുമെന്ന് കരണ്‍ ജോഹര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത.
മലയാളത്തില്‍ സലിംകുമാര്‍ ചെയ്ത വേഷം ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുമെന്നും കേട്ടിരുന്നു. എന്നാലിപ്പോള്‍ ആ വാര്‍ത്തകളെ കരണ്‍ ജോഹര്‍ നിഷേധിക്കുകയാണ്. മലയാളചിത്രം താന്‍ റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കരണ്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചത്.
ഇപ്പോള്‍ ഒരു ഫ്രഞ്ച് ചിത്രം റീമേക്ക് ചെയ്യുന്നതിനുള്ള അവകാശം നേടിയെടുക്കുന്നതിന്റെ തിരക്കിലാണ് താന്‍. മലയാള ചിത്രത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഇപ്പോള്‍ ലണ്ടനില്‍ ഫ്രഞ്ച് ചിത്രത്തിന്റെ റൈറ്റ് നേടാനുള്ള ശ്രമത്തിലാണ്. എല്ലാം ശുഭമായി പര്യവസാനിച്ചാല്‍ അടുത്തുതന്നെ ഒരു മൊഴിമാറ്റിയ ഫ്രഞ്ച് ചിത്രം ബോളിവുഡിലെത്തുമെന്നും കരണ്‍ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല