ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളുടെ തിളക്കവുമായി ആദാമിന്റെ മകന്‍ അബു വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തും. ഇന്ത്യയിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ആദാമിന്റെ മകന്‍ അബു സലിം കുമാറിന്റെ ബാനറായ ലാഫിംഗ് വില്ലയാണ് ഈ വെള്ളിയാഴ്ച തിയറ്ററിലെത്തിക്കുന്നത്.
ഹജ്ജിന് പോകണമെന്ന ഉല്‍ക്കടമായ ആഗ്രഹവുമായി ജീവിക്കുന്ന അത്തര്‍ വില്‍പ്പനക്കാരനായ അബുവിന്റെ കഥയാണ് ചിത്രം പറയുന്നത് മാനുഷികമൂല്യങ്ങള്‍ക്കൊപ്പം വലിയൊരു പരിസ്ഥിതി സന്ദേശവും പങ്കുവയ്കുകന്നതാണ് ചിത്രം. നവാഗതനായ സലിം അഹമ്മദ് തിരക്കഥയെഴുതിയ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലിംകുമാര്‍ മികച്ചനടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആദാമിന്റെ അബു വിവാദങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല. നിര്‍മ്മാണ അവകാശത്തെ ചൊല്ലിയായിരുന്നു ആദ്യവിവാദം. അത് കോടതി വരെയെത്തുകയും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണം ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് പുറത്തിറങ്ങിയ മരുപ്പച്ച എന്ന ഹ്രസ്വചിത്രം കോപ്പിയടിച്ചുണ്ടാക്കിയതാണ് ആദാമിന്റെ മകന്‍ അബു എന്ന് പറഞ്ഞ് അബ്ബാസ് കാളത്തോടാണ് രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ റീലീസിംങ് നീളുകയായിരുന്നു.
ആദാമിന്റെ മകന്‍ അബുവിന് പുറമേ മമ്മൂട്ടി നായകനാകുന്ന ബോംബെ മാര്‍ച്ച് 12ഉം ഉടന്‍ തിയ്യേറ്ററുകളിലെത്തും. യുവനിരയുടെ കാണാക്കൊമ്പത്താണ് ഈയാഴ്ച തിയ്യേറ്ററിലെത്തുന്ന മറ്റൊരു ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല