1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2018

കെജെ ജോണ്‍: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ സ്വാന്‌സീു ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന നോമ്പുകാല ധ്യാനത്തിന് നേതൃത്വം നല്കി്‌ക്കൊണ്ട് ആഴമേറിയ വചന സന്ദേശം നല്കി.

‘ജീവിതത്തിന്റൈാ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്‌നേഹത്തിന്റെന അളവ് വര്ദ്ധിചപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്‌കളങ്കതയിലേക്കും, നൈര്മതല്യത്തിലേക്കും, ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാന്‍ പ്രേരകമായി ഏതെങ്കിലുമൊരു സന്ദര്ഭംക നിങ്ങള്ക്കാധയി ദൈവമൊരുക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് നന്മയിലേക്ക് മടങ്ങുന്നവര്ക്ക് സൌഖ്യവും സമാധാനവും ലഭിക്കുന്നുണ്ട്. സുവിശേഷം ആരംഭിക്കുന്നതുപോലും മാനസാന്തരപ്പെടുവിന്‍ എന്ന ആഹ്വാനത്തോടെയാണ്. മാനസാന്തരമെന്നത് വീണ്ടെടുപ്പു തന്നെയാണ്. മാനസാന്തരപ്പെട്ടവരുടെ സഞ്ചിതാനുഭവങ്ങള്‍ ചേര്ന്നകതാണ് സുവിശേഷം.

നിക്കേദേമോസിനോടു വീണ്ടും ജനിക്കുകയെന്നു പറഞ്ഞതിലൂടെ ഏതൊരു കാലത്തും, ഏതൊരു മനുഷ്യനും മാനസാന്തരം സാദ്ധ്യമാണെന്നു അവന്‍ ഭൂമിയെ പഠിപ്പിച്ചു. കള പറിച്ചു കളയുക മാത്രമല്ല പകരം എന്തു നട്ടു എന്നതും ധ്യാനിക്കേണ്ടത് തന്നെയാണ്. വിചാരത്തിലും വാക്കിലും പ്രവര്ത്തി യിലും നന്മയുടെ വിത്തുകള്‍ പാകി നമുക്ക് ചുറ്റും സ്വര്ഗ്ഗ രാജ്യം തീര്ത്ത്ി മുറിയാനും, മുറിഞ്ഞുപകരാനുമുള്ള മനസ്സുമായി ദേവാലയം പോലുള്ള നല്ല മനുഷ്യരായി ജീവിക്കുവാന്‍ നമുക്കൊരുങ്ങാം. ഇടറിപ്പോയ ഭൂതകാലത്തെയോര്ത്ത്ു കഠിനമായി ഭാരപ്പെടുത്താതെ നമുക്ക് വര്ത്ത മാനകാലത്തെ പ്രകാശിപ്പിച്ച് സ്‌നേഹസമ്പന്നമാക്കി ഇടറിപ്പോയ കാലങ്ങള്ക്ക് പരിഹാരം ചെയ്യാമെന്നും’ സണ്ണിസ്റ്റീഫന്‍ പറഞ്ഞു.

മനസ്സിന്റെീ ആഴങ്ങളില്‍ തൊട്ട്, വചനം ജീവിതപാഠങ്ങളാക്കി നല്കു’ന്ന സണ്ണി സ്റ്റീഫന്റെപ ഹൃദയസ്പര്ശിഫയായ പ്രബോധനങ്ങള്‍ ആത്മാവിനെ തൊട്ടുണര്ത്തുവന്നതാണെന്നും മനം മടുപ്പിക്കുന്ന ആവര്ത്തധനങ്ങളില്ലാത്ത ഓരോ വചനവിരുന്നും പുതുമയുള്ളതും ആത്മീയാഘോഷം നല്കു്ന്ന അനുഗ്രഹങ്ങളാണെന്നും വികാരി റവ.ഫാ. സിറിള്‍ തടത്തില്‍ തന്റെപ കൃതജ്ഞതാപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

തുടര്ന്നു ഫെബ്രുവരി 24,25 നു ന്യുപോര്ട്ടിിലും, മാര്ച്ച് 2 നു ബ്രിസ്റ്റോളില്‍ നൈറ്റ് വിജിലിലും, 3,4 ഗ്ലോസെസ്റ്റ്‌റിലും, 10,11 നു ടൌണ്ട്ട ണിലും, 16, 17നു കാര്ഡിനഫിലും, 20, 21 നു WSMലും, 23,24 ബ്രിസ്റ്റോളളിലും, 25നു യോവിലുമായി ബ്രിസ്റ്റോള്‍ റീജിയണിനു കീഴിലുള്ള ദേവാലയങ്ങളില്‍ ശ്രീ സണ്ണി സ്റ്റീഫന്‍ വചന ശുശ്രൂഷകള്‍ നല്കു്ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റോയി (ബ്രിസ്റ്റോള്‍ റീജിയന്‍) ( 0786 270 1046 )
ജോര്ജ്ജ് സൈമണ്‍ ( 0786 139 2825 )
ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 )
സണ്ണി സ്റ്റീഫന്‍ ( 0740 477 5810 )
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.