ലണ്ടന്‍: പരസ്പരം പരിചയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഐ ലവ് യു എന്ന് പറയുന്ന പുരുഷന്‍മാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പഠന റിപ്പോര്‍ട്ട്. പരസ്പരം നന്നായി അറിഞ്ഞശേഷം ഇഷ്ടം തുറന്നുപറയുന്ന പുരുഷന്‍മാരെയാണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും പഠനത്തില്‍ വ്യക്തമായി. കണ്ടയുടന്‍ ഇഷ്ടമാണെന്ന് പറയുന്നവരുടെ മനസിലിരിപ്പ് മോശമായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
യു.എസിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 45 പുരുഷന്‍മാരെയും സ്ത്രീകളെ വിശദമായി ചോദ്യം ചെയ്തശേഷമാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയത്. സ്ത്രീകളാണ് പ്രണയം ആദ്യം തുറന്നുപറയുക എന്നാണ് ഇതില്‍ മിക്കവരുടേയും അഭിപ്രായം. എന്നാല്‍ ഇവര്‍ക്ക് പുറമേ കുറേ പേരെ കൂടി ചോദ്യം ചെയ്തപ്പോള്‍ ഇതിന്റെ നേര്‍വിപരീതമാണ് കാര്യം എന്ന് മനസിലായി. 61.5% പേരും അഭിപ്രായപ്പെട്ടത് പുരുഷനാണ് ആദ്യം പ്രണയം തുറന്നുപറയുകയെന്നാണ്.
പരസ്പരം പരിചയപ്പെട്ട് 97.3 ദിവസത്തിനുള്ളില്‍ പുരുഷന്‍ പ്രണയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. സ്ത്രീകള്‍ ചിന്തിക്കുന്നതിനേക്കാള്‍ ആറാഴ്ച മുമ്പ് പുരുഷന്‍മാരില്‍ പ്രണയം ഉടലെടുത്തിരിക്കുമെന്നാണ് പേഴ്‌സണാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിചയപ്പെട്ട് ആദ്യ നാളുകള്‍ക്കുള്ളില്‍ തന്നെ കാമുകിയില്‍ നിന്നും ഐ ലവ് യു കേള്‍ക്കുമ്പോള്‍ പുരുഷന്‍ വളരെ സന്തോഷവാനാകും. കാമുകി പ്രണയത്താല്‍ ആര്‍ദ്രമാണെന്നറിയുന്നത് കൊണ്ടല്ല. മറിച്ച് തന്നോടൊപ്പം കിടക്കപങ്കിടാനുള്ള ആഗ്രഹമായാണ് ഈ തുറന്നുപറയലിനെ പുരുഷന്‍ കാണുന്നത്.എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം സ്ത്രീകളില്‍ പുരുഷനോടുള്ള വിശ്വാസം വര്‍ധിക്കുകയാണ് ചെയ്യുന്നത്.
തന്നെ ഗര്‍ഭിണിയാക്കി കടന്നുകളയുമോ എന്ന ഭയമാണ് പ്രണയവിവരം ഏറെ നേരത്തെ പറയുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടാതിരിക്കുന്നതിന് പ്രധാന കാരണം.
പുരുഷന്‍ മാര്‍സും, സ്ത്രീ വീനസുമാണെന്ന പരമ്പരാഗത വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ പ്രണയം തുറന്നുപറയേണ്ട ചുമതല സ്ത്രീയുടെ മേലാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തിന്റെ കാര്യത്തില്‍ ഈ വിശ്വാസം പ്രതിഫലിക്കുന്നില്ല. പഠനവിധേയമാക്കിയ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഇപ്പോഴത്തെയും പഴയതുമായ എല്ലാ പ്രണയബന്ധങ്ങളെക്കുറിച്ചും പഠിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് പ്രണയം ആദ്യം തുറന്നുപറയുന്നത് പുരുഷന്‍മാരാണ് മുമ്പിലെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല