ഐപിഎല്‍ നാലാം സീസണില്‍ ദാദ ആദ്യമായിറങ്ങിയ ദാദ ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ മത്സരത്തിന്‍ പുനെ വാറിയേഴ്‌സിന്റെ ഭാഗ്യതാരമായി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ പുനെ ആറു വിക്കറ്റിന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെയാണ് തോല്‍പിച്ചത്. ഇത് വാറിയേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്.
ആദം ബാറ്റുചെയ്ത ഡെക്കാന്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണു നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പുനെ 10 പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി ലക്ഷ്യം കാണുകയായിരുന്നു.മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നാലാം സീസണിലെ ആദ്യ മത്സരം എന്ന നിലയിലാണ് പുനെ-ഡെക്കാന്‍ പോരാട്ടം ശ്രദ്ധനേടിയത്. തന്നെ കാത്തിരുന്ന ആരാധകരെ ഗാംഗുലി നിരാശപ്പെടുത്തിയില്ല. 32 പന്തില്‍ നിന്നു മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെ 32 റണ്‍സ് നേടി പുറത്താകാതെ നിന്ന ഗാംഗുലി ടീമിനെ വിജയത്തിലെത്തിച്ചാണ് ക്രീസില്‍നിന്നു മടങ്ങിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല