ആധുനിക കാലത്തെ മദര്‍ തെരെസയെന്ന വിശേഷണം ഇന്നേറ്റവും കൂടുതല്‍ ചേരുക ബ്രിട്ടീഷുകാരിയായ ജക്വലിന്‍ ജീന്‍ മക്വാന്‍ എന്ന കന്യാസ്ത്രീയ്ക്കായിരിക്കും, ഏതാണ്ട് മുപ്പതു വര്‍ഷത്തോളമായ് അവര്‍ ഇന്ത്യയിലെ കുഷ്ടരോഗികളുടെ കണ്ണീരൊപ്പാന്‍ തുടങ്ങിയിട്ട്, എന്നാല്‍ ഇന്ത്യയില്‍ താമസിക്കാനുള്ള നിയമ സാധുതയുള്ള വിസയില്ലാത്തതിനാല്‍ ഇന്ത്യ വിട്ടു പോകാന്‍ അവരോടു ആവശ്യപ്പെട്ടിരുന്നു ഇന്ത്യയിലെ ഫോറിന്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ്, മദര്‍ ജീനിനെ നാട് കടത്ത്ന്നതിനെതിരെ ബാംഗളൂരിലും മറ്റും വന്‍ പ്രതിഷേതമാണ് ഇതുമൂലം ഉണ്ടായത്, എന്താലായാലും സുമനഹള്ളിയിലെ മദര്‍ തെരെസയെന്നു അറിയപ്പെടുന്ന കത്തോലിക്ക കന്യാസ്ത്രീ ജാക്വലിന്‍ ജീന്‍ മക്വാന്റെ വിസ സമയ പരിധിയില്ലാതെ പുതുക്കി കൊടുക്കാന്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
1982 മുതല്‍ കുഷ്ടരോഗികള്‍ക്ക് വേണ്ടി സഞ്ചരിക്കുന്ന ക്ലിനിക് നടത്തുന്ന സിസ്റ്റര്‍ ജീനിന് ആഗ്രഹിക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ കഴിയാമെന്നും ചിദംബരം അറിയിച്ചു. നിയമ സാധുതയുള്ള വിസയില്ലാതതിനാല്‍ രാജ്യം വിടണമെന്ന് കാട്ടി എഫ്.ആര്‍.ആര്‍.ഓ ആണ് സിസ്റ്റര്‍ക്ക് നോട്ടീസ് നല്‍കിയത്, മുഴുവന്‍ രേഖകളും സമര്‍പ്പിച്ചിട്ടില്ലെന്ന കാരണം പറഞ്ഞു നോട്ടീസ് നല്‍കിയതില്‍ പിശക് പറ്റിയതാണെന്ന് ചിദംബരം പറഞ്ഞു.
കുഷ്ഠരോഗികളെ പലപ്പോഴും ഇന്ത്യന്‍ സമൂഹം ഒറ്റപ്പെടുത്തുകയാണ് ചെയ്യാറ്, ഈ സാഹചര്യത്തിലാണ് മദര്‍ ജീനിന്റെ പ്രസക്തി. മദര്‍ ജീന്‍ പറയുന്നത് തനിക്കു ഇവിടെയുള്ള ജനങ്ങളോട് വല്ലാത്തൊരു മാനസിക ബന്ധമാണ് ഉള്ളതെന്നാണ് , ഇന്ത്യയില്‍ ജീവിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞ അവര്‍ ബ്രിട്ടനിലേക്ക് ഇടയ്ക്കൊക്കെ പോകുമെന്നും പറഞ്ഞു, അവരുടെ ബന്ധക്കളെ കാണാന്‍ . മദര്‍ ജീന്‍ ഓരോ വര്‍ഷവും വിസ പുതുക്കുകയാണ് ചെയാര് എന്നാല്‍ കഴിഞ്ഞ വര്ഷം പുതുക്കാന്‍ കൊടുത്തപ്പോഴാണ് അവരോടു നാട് വിട്ടു പോകാന്‍ എഫ്.ആര്‍.ആര്‍.ഓ ആവശ്യപ്പെട്ടത്.
താന്‍ ശുശ്രൂഷിക്കുന്ന രോഗികളുടെ പേരുകള്‍ മാത്രമല്ല എല്ലാ വിവരങ്ങളും അവര്‍ക്കറിയാം, അവരെല്ലാം മദറിനെ അമ്മ എന്നാണു വിളിക്കാറ്. അവരുടെ കൂടെ ജോലി ചെയ്യുന്ന മസ്താന്‍ സാബ് പറയുന്നു ”ഇനിയുള്ള ജീവിതകാലം മുഴുവന്‍ മദര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അവര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ ഇരുട്ടിലായിരിക്കും, മദറിനെ പോലെ കുഷ്ഠരോഗികളെ നോക്കുന്ന ഒരാളെപ്പോലും ബാംഗളൂരില്‍ കണ്ടുകിട്ടില്ല”.
1978 ല്‍ സ്ഥാപിച്ച സുമനഹള്ളി സൊസൈറ്റി ബാംഗളൂരിലെ യാജകരുടെ കോളനിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ സംഘടന 120 ദരിദ്രരായ കുഷ്ടരോഗികള്‍ക്കാണിപ്പോള്‍ താമസ സ്ഥലം നല്‍കിയിരിക്കുന്നത്, ഇതിനൊപ്പം 1000 ല്‍ അധികം കുഷ്ടരോഗികള്‍ക്ക് ചികില്‍ത്സയും നല്‍കുന്നുണ്ട്. ഇതെല്ലാം നല്‍കുന്നത് വിവിധ സംഘടനകളും ട്രസ്റ്റുകളും ആളുകളും നല്‍കുന്ന സംഭാവനകളില്‍ നിന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല